---
title: "ലോറിയിടിച്ച്  പരിക്കേറ്റ യുവാവിന് ഒരുകോടി രൂപ നഷ്ടപരിഹാരം"
english_title: "One crore compensation for the youth who was injured in a lorry collision"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56940/one-crore-compensation-for-the-youth-who-was-injured-in-a-lorry-collision"
published_at: "2022-07-24T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dcdc53c9cfe_accident2.jpg"
keywords: []
---

# ലോറിയിടിച്ച്  പരിക്കേറ്റ യുവാവിന് ഒരുകോടി രൂപ നഷ്ടപരിഹാരം

> **Lead Summary:** **വടകര: **പേരാമ്പ്രക്കടുത്ത് ബൈക്ക് യാത്രക്കിടെ ലോറിയിടിച്ച് ഫിസിയോതെറാപ്പിസ്റ്റിന് ഗുരുതരമായി പരിക്കേറ്റ കേസിൽ ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

## Article Content

**വടകര: **പേരാമ്പ്രക്കടുത്ത് ബൈക്ക് യാത്രക്കിടെ ലോറിയിടിച്ച് ഫിസിയോതെറാപ്പിസ്റ്റിന് ഗുരുതരമായി പരിക്കേറ്റ കേസിൽ ഒരുകോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

പേരാമ്പ്ര മേഞ്ഞാണ്യം മരുതേരി പീടികയുള്ള പറമ്പിൽ ഇബ്രാഹിമിന്റെ മകൻ പി.പി. അദ്‌നാന് (22) പരിക്കേറ്റ സംഭവത്തിലാണ് വടകര മോട്ടോർ ആക്സിഡന്റ് ട്രിബ്യൂണൽ ജഡ്ജി കെ. രാമകൃഷ്ണൻ 1,00,18,160 രൂപ നൽകാൻ വിധിച്ചത്. ഇതോടൊപ്പം ഒമ്പത് ശതമാനം പലിശയും നൽകണം.

ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2020 മേയ് 14-നാണ് കേസിനാസ്പദമായ സംഭവം. അദ്‌നാൻ സഞ്ചരിച്ച ബൈക്കിൽ മുളിയങ്ങൽ പഞ്ചായത്ത് ഓഫീസിനടുത്ത് വെച്ച് എതിരേവന്ന ലോറി ഇടിക്കുകയായിരുന്നു. അന്യായക്കാരനുവേണ്ടി വി.എ. നജീബ്, എൻ.സി. അമൃത എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56940/one-crore-compensation-for-the-youth-who-was-injured-in-a-lorry-collision)