---
title: "നാടിന് വേണ്ടി തൊഴിലുറപ്പ് തൊഴിലാളികൾ; തകർന്ന റോഡിന്റെ അറ്റകുറ്റ പണി നടത്തി തൊഴിലുറപ്പ് തൊഴിലാളികൾ"
english_title: "Guaranteed workers for the country; Guaranteed workers repair the damaged road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56953/guaranteed-workers-for-the-country-guaranteed-workers-repair-the-damaged-road"
published_at: "2022-07-24T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dcea60e13ed_THOZHILURAP.jpg"
keywords: []
---

# നാടിന് വേണ്ടി തൊഴിലുറപ്പ് തൊഴിലാളികൾ; തകർന്ന റോഡിന്റെ അറ്റകുറ്റ പണി നടത്തി തൊഴിലുറപ്പ് തൊഴിലാളികൾ

> **Lead Summary:** **വടകര: **കാലവർഷകെടുതിയിൽ തകർന്ന റോഡിൻറെ അറ്റ കുറ്റ പണി സൗജന്യമായി നടത്തി തൊഴിലുറപ്പ് തൊഴിലാളികൾ.ചെറുശ്ശേരി റോഡ് വിഷ്ണുക്ഷേത്രം മുതൽ പള്ളിവരെയുള്ള ഭാഗത്തെ അറ്റ കുറ്റ പണിയാണ് സൗജന്യമായി നടത്തിയത്.

## Article Content

**വടകര: **കാലവർഷകെടുതിയിൽ തകർന്ന റോഡിൻറെ അറ്റ കുറ്റ പണി സൗജന്യമായി നടത്തി തൊഴിലുറപ്പ് തൊഴിലാളികൾ.ചെറുശ്ശേരി റോഡ് വിഷ്ണുക്ഷേത്രം മുതൽ പള്ളിവരെയുള്ള ഭാഗത്തെ അറ്റ കുറ്റ പണിയാണ് സൗജന്യമായി നടത്തിയത്.

റോഡിന്റെ പുനരുദ്ധാരണത്തിന് മുന്നേ യാത്രക്കാർക്ക് വാഹനവുമായി സുഖമായി കടന്നു പോകാനാണ് തൊഴിലുറപ്പ് തൊഴിലാളികൾ ഒരു ദിവസമെടുത്ത് പണി നടത്തിയത്.25 ഓളം തൊഴിലുറപ്പ് തൊഴിലാളികൾ ആണ് പ്രവൃത്തിയിൽ പങ്കുചേർന്നത്.

വടകര നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ടാം വാർഡിൽ ഉൾപ്പെടുന്ന ചെറുശ്ശേരി റോഡ് വിഷ്ണുക്ഷേത്രം മുതൽ പള്ളിവരെ ഉള്ള റോഡിന്റെ പുനരുദ്ധാരണത്തിന് പതിനാലു ലക്ഷം അനുവദിച്ചിട്ടുണ്ട്.

റോഡ് 30 സെന്റിമീറ്റർ ഉയർത്തി റീട്ടാറിങും 20 സെന്റിമീറ്റർ ഉയർത്തി കോൺക്രീറ്റ് റോഡുമായിട്ടാണ് ഇപ്പോൾ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. ടെൻഡർ നടപടി കഴിഞ്ഞാലുടൻ തന്നെ റോഡിന്റെ പ്രവർത്തി ആരംഭിക്കും. പ്രവൃത്തിക്ക് സുധ കെ പി നേതൃത്വം വഹിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56953/guaranteed-workers-for-the-country-guaranteed-workers-repair-the-damaged-road)