---
title: "കോഴിയിറച്ചിക്ക് അമിതവില; കോഴിയിറച്ചിക്ക് 130 രൂപയിൽ കൂടുതൽ ഈടാക്കരുതെന്ന് -സപ്ലേ ഓഫീസർ "
english_title: "Chicken is overpriced; -Supply Officer that chicken meat should not be charged more than Rs.130"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/56992/chicken-is-overpriced-supply-officer-that-chicken-meat-should-not-be-charged-more-than-rs130"
published_at: "2022-07-24T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dd1bd361752_chicken.jpg"
keywords: []
---

# കോഴിയിറച്ചിക്ക് അമിതവില; കോഴിയിറച്ചിക്ക് 130 രൂപയിൽ കൂടുതൽ ഈടാക്കരുതെന്ന് -സപ്ലേ ഓഫീസർ 

> **Lead Summary:** **വടകര: **കോഴിയിറച്ചിയുടെ വില കുറഞ്ഞിട്ടും താലൂക്കിലെ ചില സ്ഥലങ്ങളിൽ കോഴിയിറച്ചിക്ക് അമിതവില ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചതിൽ താലൂക്കിൽ ചില സ്ഥലങ്ങളിൽ അമിതവില ഈടാക്കുന്നതായി മനസ്സിലാക്കുന്നതായി താലൂക്ക് സപ്ലേ ഓഫീസർ അറിയിച്ചു.

## Article Content

**വടകര: **കോഴിയിറച്ചിയുടെ വില കുറഞ്ഞിട്ടും താലൂക്കിലെ ചില സ്ഥലങ്ങളിൽ കോഴിയിറച്ചിക്ക് അമിതവില ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ചതിൽ താലൂക്കിൽ ചില സ്ഥലങ്ങളിൽ അമിതവില ഈടാക്കുന്നതായി മനസ്സിലാക്കുന്നതായി താലൂക്ക് സപ്ലേ ഓഫീസർ അറിയിച്ചു.

കുറുന്തോടി മണിയൂർ- മണിയൂർ ഹൈസ്കൂൾ അഴിയൂർ- കോറോത്ത് റോഡ് മുക്കാളി എന്നീ സ്ഥലങ്ങളിലാണ് ഇന്ന് അമിത വില ഈടാക്കുന്നതായി പരാതി ലഭിച്ചത് . താലൂക്കിൽ കോഴിയിറച്ചിക്ക് 130 രൂപയിൽ കൂടുതൽ ഈടാക്കരുതെന്നറിയിക്കുന്നതായും സപ്ലേ ഓഫീസർ അറിയിച്ചു.

നടത്തിപ്പുകാർ നിർബന്ധമായും വില എഴുതി വെക്കേണ്ടതുമാണ്. പഞ്ചായത്ത് ലൈസൻസ് , ഭക്ഷ്യ സുരക്ഷാ ലൈസൻസ് എന്നിവ ഉണ്ടായിരിക്കേണ്ടതുമാണെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/56992/chicken-is-overpriced-supply-officer-that-chicken-meat-should-not-be-charged-more-than-rs130)