---
title: "പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ പഠനമികവ് നാടിന്റെ പുരോഗതിക്ക് മുതൽക്കൂട്ട്- കെ.മുരളീധരൻ. എം.പി."
english_title: "Academic excellence of students in public schools is an asset for the progress of the country- K. Muralidharan. MP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57017/academic-excellence-of-students-in-public-schools-is-an-asset-for-the-progress-of-the-country-k-muralidharan-mp"
published_at: "2022-07-24T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dd4b280223f_muraleedharan.jpg"
keywords: []
---

# പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ പഠനമികവ് നാടിന്റെ പുരോഗതിക്ക് മുതൽക്കൂട്ട്- കെ.മുരളീധരൻ. എം.പി.

> **Lead Summary:** **വടകര: **പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ നേടുന്ന പഠന മികവുകൾ നാടിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാണെന്ന് കെ.മുരളീധരൻ എം.പി. അഭിപ്രായപ്പെട്ടു. പുത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര: **പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ നേടുന്ന പഠന മികവുകൾ നാടിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാണെന്ന് കെ.മുരളീധരൻ എം.പി. അഭിപ്രായപ്പെട്ടു. പുത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വിജയോത്സവം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന സ്ഥാപനങ്ങൾ എന്ന നിലയ്ക്ക് പൊതു വിദ്യാലയങ്ങൾ സംരക്ഷിക്കപ്പെടുകയും അവയുടെ ഭൗതിക , അക്കാദമിക നിലവാരം ശക്തിപ്പെടുത്തുകയും വേണം. സർക്കാരും ജനപ്രതിനിധികളും ബഹുജനങ്ങളും ഇക്കാര്യത്തിൽ ഒറ്റ മനസ്സോടെ നീങ്ങണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിന്റെ ഭാഗമായി ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരവിതരണം നടന്നു. സ്കൂളിൽ പുതുതായി നിർമ്മിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം കെ.കെ.രമ നിർവ്വഹിച്ചു. മുൻ. എം.എൽ.എ സി.കെ.നാണു മുഖ്യാതിഥി ആയിരുന്നു. വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദു അദ്ധ്യക്ഷം വഹിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ കെ.കെ.മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ, വാർഡംഗം കെ. നളിനാക്ഷൻ ഹെഡ്മാസ്റ്റർ മുരളീധരൻ എം.കെ. പ്രമോദ് പ്രസന്ന എന്നിവർ ആശംസകൾ നേർന്നു.പി.ടി.എ. പ്രസിഡണ്ട് സി. സുരേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. അജിത് നന്ദിയും പറഞ്ഞു. സ്കൂൾ വിദ്യാർത്ഥി ഹെർഷൽ ദീപ്തെ വരച്ച കെ.മുരളീധരന്റെ പോർട്രെയറ്റ് അദ്ദേഹത്തിന് സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57017/academic-excellence-of-students-in-public-schools-is-an-asset-for-the-progress-of-the-country-k-muralidharan-mp)