---
title: "കേരള കോണ്‍ഗ്രസ് (എം) അംഗത്വ പ്രചാരണത്തിന്  തുടക്കമായി"
english_title: "Kerala Congress (M) membership campaign "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5715/kerala-congress-m-membership-campaign"
published_at: "2021-10-17T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616c2ede92fcb_vadayam kandi .jpg"
keywords: []
---

# കേരള കോണ്‍ഗ്രസ് (എം) അംഗത്വ പ്രചാരണത്തിന്  തുടക്കമായി

> **Lead Summary:** **വടകര:** കേരള കോണ്‍ഗ്രസ് (എം) അംഗത്വ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ തുടക്കമായി. കീഴലില്‍ നടന്ന ചടങ്ങില്‍ പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്ന റിട്ടയേര്‍ഡ് അധ്യാപകന്‍ ടി കെ ഹരിദാസന്‍ നമ്പ്യാര്‍ക്ക് ആദ്യ അംഗത്വം നല്‍കി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം വടയക്കണ്ടി നാരായണന്‍ അംഗത്വ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

## Article Content

**വടകര:** കേരള കോണ്‍ഗ്രസ് (എം) അംഗത്വ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ തുടക്കമായി. കീഴലില്‍ നടന്ന ചടങ്ങില്‍ പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്ന റിട്ടയേര്‍ഡ് അധ്യാപകന്‍ ടി കെ ഹരിദാസന്‍ നമ്പ്യാര്‍ക്ക് ആദ്യ അംഗത്വം നല്‍കി പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം വടയക്കണ്ടി നാരായണന്‍ അംഗത്വ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

മണ്ഡലം പ്രസിഡണ്ട് സത്യന്‍ കാവില്‍ അധ്യക്ഷതവഹിച്ചു. വി വി രാമകൃഷ്ണന്‍, തങ്കമണി രാഗമാലി, ബഷീര്‍ മലയില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 20നകം വാര്‍ഡ് തലം വരെ അംഗത്വ പ്രചാരണം നടത്തും. 20 രൂപയാണ് അംഗത്വ ഫീസ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5715/kerala-congress-m-membership-campaign)