---
title: "ക്ഷേമപെൻഷൻ കാലതാമസം ഒഴിവാക്കണം; തൊഴിലാളി കോൺഗ്രസ്‌"
english_title: "Welfare pension delay should be avoided; Labor Congress"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57177/welfare-pension-delay-should-be-avoided-labor-congress"
published_at: "2022-07-25T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de6176e2765_intuc.jpg"
keywords: []
---

# ക്ഷേമപെൻഷൻ കാലതാമസം ഒഴിവാക്കണം; തൊഴിലാളി കോൺഗ്രസ്‌

> **Lead Summary:** **വടകര: **ക്ഷേമപെൻഷൻ കാലതാമസം കൂടാതെ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് നാഷണൽ കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ്‌ ജില്ലാകൺവെൻഷൻ.

## Article Content

**വടകര: **ക്ഷേമപെൻഷൻ കാലതാമസം കൂടാതെ വിതരണം ചെയ്യാൻ സർക്കാർ തയ്യാറാകണമെന്ന് നാഷണൽ കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ്‌ ജില്ലാകൺവെൻഷൻ.

വർഷങ്ങളായി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പ് സമയബന്ധിതമായി വിതരണം ചെയ്യണമെന്നും നിത്യജീവിതം താളംതെറ്റുന്ന രീതിയിൽ വർധിപ്പിച്ച പാചക വാതക ഗ്യാസ്, കറന്റ്, കെട്ടിടനികുതി എന്നിവ വർധിപ്പിച്ചത് പുനപരിശോധിക്കണമെന്നും കൺവെൻഷൻ സർക്കാറിനോട് ആവശ്യപെട്ടു.

ഈ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഓഗസ്റ്റ്‌ മാസം ആദ്യവാരം ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് കൺവെൻഷൻ തീരുമാനിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ പുത്തൂർ മോഹനൻ അധ്യക്ഷത വഹിച്ചു.

സംഘടനയുടെ സംസ്ഥാന പ്രസിഡന്റും കെ. പി. സി. സി ജനറൽ സെക്രട്ടറിയുമായ അജയ് തറയിൽ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി നന്ദിയോട് ജീവൻ മുഖ്യ പ്രഭാഷണം നടത്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57177/welfare-pension-delay-should-be-avoided-labor-congress)