---
title: "നാടൊന്നിച്ചു; സിയ മോളെ രക്ഷിക്കാൻ നാടിറങ്ങി "
english_title: "Nationwide; Sia came to the country to save Molly"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57185/nationwide-sia-came-to-the-country-to-save-molly"
published_at: "2022-07-25T15:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62de68f558d41_convestion.jpg"
keywords: []
---

# നാടൊന്നിച്ചു; സിയ മോളെ രക്ഷിക്കാൻ നാടിറങ്ങി 

> **Lead Summary:** **ചോറോട്:** എസ് എം എ രോഗം ബാധിച്ച ചോറോട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ആശാരിക്കുനി സിയാദ് ഫസീല ദമ്പതിമാരുടെ മകളായ സിയ ഫാത്തിമയുടെ ചികിത്സക്കായ് നാടൊന്നിച്ചിറങ്ങി. ഒമ്പത് മാസം മാത്രം പ്രായമുള്ള സിയ മോളെ രക്ഷിച്ച് ജീവിതത്തിലേക്ക് എത്രയും പെട്ടന്ന് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലും വിപുലമായ ജനകീയ കൺവെൻഷൻ വിളിച്ചു ചേർത്ത് കമ്മിറ്റികൾ രൂപീകരിച്ചു.

## Article Content

**ചോറോട്:** എസ് എം എ രോഗം ബാധിച്ച ചോറോട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ആശാരിക്കുനി സിയാദ് ഫസീല ദമ്പതിമാരുടെ മകളായ സിയ ഫാത്തിമയുടെ ചികിത്സക്കായ് നാടൊന്നിച്ചിറങ്ങി. ഒമ്പത് മാസം മാത്രം പ്രായമുള്ള സിയ മോളെ രക്ഷിച്ച് ജീവിതത്തിലേക്ക് എത്രയും പെട്ടന്ന് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലും വിപുലമായ ജനകീയ കൺവെൻഷൻ വിളിച്ചു ചേർത്ത് കമ്മിറ്റികൾ രൂപീകരിച്ചു.

ഓരോ വാർഡുകളിലും അമ്പത് വീടുകൾക്ക് ഒരു ക്ലസ്റ്റർ എന്ന നിലയിൽ കമ്മിറ്റിയും നിലവിൽ വന്നു. ഇന്നലെ മുതൽ ഗൃഹങ്ങൾ സന്ദർശിച്ച് അഭ്യർത്ഥന കത്ത് നൽകി വീട്ടുകാരിൽ നിന്നും ഫണ്ട് സ്വീകരിച്ചു തുടങ്ങി . ആഗസ്ത് പത്താം തിയ്യതിക്കുള്ളിൽ ചോറോട് പഞ്ചായത്തിലെ എല്ലാ വീടുകളിൽ നിന്നും ഫണ്ട് സ്വീകരിച്ച് കമ്മിറ്റിയെ ഏൽപ്പിക്കും.

പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കൺവെൻഷനുകളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ, ചികിത്സാ സഹായ കമ്മിറ്റി കൺവീനർ അബ്ദുൽ അസീസ് കെ.പി, എൻ. നിധിൻ, ഒ.എം.അസീസ് മാസ്റ്റർ, കെ.എം.വാസു, പി.കെ.ശശി, രാജേഷ് ചോറോട്, കെ.എം നാരായണൻ, രാജേഷ് കെ.പി, സുബീഷ്, എൻ അബ്ദുൽ ഗനി, ഷിനിത ചെറുവത്ത്, പ്രസാദ് വിലങ്ങിൽ തുടങ്ങി പഞ്ചായത്ത് അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും തുടങ്ങി എല്ലാ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57185/nationwide-sia-came-to-the-country-to-save-molly)