---
title: "ജെഎൻജിഎച്ച്  സകൂളിൽ അധ്യാപകരെ നിയമിക്കണം; രക്ഷിതാക്കളുടെ നിവേദനം"
english_title: "Teachers should be appointed in JNGH school; Petition of parents"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57268/teachers-should-be-appointed-in-jngh-school-petition-of-parents"
published_at: "2022-07-25T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62debf472891c_Untitled-1.jpg"
keywords: []
---

# ജെഎൻജിഎച്ച്  സകൂളിൽ അധ്യാപകരെ നിയമിക്കണം; രക്ഷിതാക്കളുടെ നിവേദനം

> **Lead Summary:** **മാഹി : ** ജെഎൻജിഎച്ച് സകൂളിൽ ഉടൻ തന്നെ അധ്യാപകരെ നിയമിക്കണം എന്നാവശ്യപെട്ട് പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ മാഹി ആർ എക്കും സിഇഒയ്ക്കും നിവേദനം നൽകി.

## Article Content

**മാഹി : ** ജെഎൻജിഎച്ച് സകൂളിൽ ഉടൻ തന്നെ അധ്യാപകരെ നിയമിക്കണം എന്നാവശ്യപെട്ട് പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ മാഹി ആർ എക്കും സിഇഒയ്ക്കും നിവേദനം നൽകി.

പ്ലസ്ടു ക്ലാസ് തുടങ്ങിയത് മുതൽ മാഹി സ്കൂളിൽ ചരിത്രത്തിനും പൊളിറ്റിക്കൽ സയൻസിനും അധ്യാപകർ ഇല്ല. ആഗസ്റ്റ് മാസം ആദ്യ ടെർമിനൽ പരീക്ഷ നടക്കണ്ടതാണ്. ചരിത്രത്തിന് 17 പാഠങ്ങളും പൊളിറ്റിക്കൽ സയൻസിന് 18 പാഠങ്ങളും പഠിക്കേണ്ടതുണ്ട്.

മാർച്ച് മാസത്തിൽ വാർഷിക പരീക്ഷയും നടക്കേണ്ടതുണ്ട്. പി.ടി.എ.യോഗങ്ങളിൽ ഈ വിഷയം വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം ലക്ഷ്യ ബോധമുള്ള താക്കുന്നതിന് ആവശ്യമായ നടപടികൾ അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് നിവേദനത്തിൽ ആവശ്യപ്പട്ടു.

ആദ്യ ടെർമിനൽ പരീക്ഷക്ക് മുൻപ് തന്നെ അധ്യാപകരെ താല്കാലികമായോ സ്ഥിരമായോ നിയമിച്ചില്ലെങ്കിൽ വിദ്യാർത്ഥികളേയും പൊതുജനങ്ങളേയും അണിനിരത്തി നേരിട്ട് സമരത്തിലേക്ക് പോകാൻ രക്ഷിതാക്കളുടെ കൂട്ടായ്മ തീരുമാനിച്ച വിവരവും അധികാരികളെ അറിയിച്ചു.

എ.ടി.എ.പ്രസിഡണ്ട് പവിത്രൻ മാസ്റ്റർ, പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വേണ്ടി നാസിർ ചാലക്കര, ഗംഗാധരൻ അസ്‌ലം, മുനീർ , എന്നിവരും നിവേദക സംഘത്തിലുണ്ടായിന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57268/teachers-should-be-appointed-in-jngh-school-petition-of-parents)