---
title: "ജല്‍ ജീവന്‍ മിഷന്‍ പഞ്ചായത്ത് തല ശില്‍പശാല"
english_title: "Jal Jeevan Mission Panchayat Level Workshop"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57274/jal-jeevan-mission-panchayat-level-workshop"
published_at: "2022-07-25T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62decf469f698_Untitled-1.jpg"
keywords: []
---

# ജല്‍ ജീവന്‍ മിഷന്‍ പഞ്ചായത്ത് തല ശില്‍പശാല

> **Lead Summary:** **തിരുവള്ളൂര്‍ : **ദേശീയ ഗ്രാമീണ ശുദ്ധജല പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ തിരുവള്ളൂര്‍ പഞ്ചായത്ത് തല ശില്‍പശാല പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.

## Article Content

**തിരുവള്ളൂര്‍ : **ദേശീയ ഗ്രാമീണ ശുദ്ധജല പദ്ധതിയായ ജല്‍ ജീവന്‍ മിഷന്റെ തിരുവള്ളൂര്‍ പഞ്ചായത്ത് തല ശില്‍പശാല പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.

ശില്‍പശാലയില്‍ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുകയും പഞ്ചായത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ജല്‍ ജീവന്‍ മിഷന്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാവശ്യമായ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ക്ലസ്റ്റര്‍ തല യോഗങ്ങള്‍ ചേരും.

തിരുവള്ളൂര്‍, തോടന്നൂര്‍, ചെമ്മരത്തൂര്‍ എന്നിവിടങ്ങളിലാണ് യോഗം ചേരുക. വൈസ് പ്രസിഡന്റ് എഫ്.എം മുനീര്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷരായ നിഷില കോരപ്പാണ്ടി, പി.അബ്ദുറഹ്മാന്‍, കെ.വി ഷഹനാസ്, വാര്‍ഡ് മെമ്പര്‍മാരായ ഗോപി നാരായണന്‍, പി.പി രാജന്‍, സെക്രട്ടറി പി.ജി സിന്ധു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57274/jal-jeevan-mission-panchayat-level-workshop)