---
title: "ഉന്നത വിജയികളെ കെ.കെ.കണ്ണൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റി അനുമോദിച്ചു"
english_title: "The top winners were felicitated by KK Kannan Master Charitable Society"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57277/the-top-winners-were-felicitated-by-kk-kannan-master-charitable-society"
published_at: "2022-07-25T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ded4533f3b8_Untitled-1.jpg"
keywords: []
---

# ഉന്നത വിജയികളെ കെ.കെ.കണ്ണൻ മാസ്റ്റർ ചാരിറ്റബിൾ സൊസൈറ്റി അനുമോദിച്ചു

> **Lead Summary:** **വടകര : **എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, എൽ എസ് എസ്, യു എസ് എസ് നേടിയവർ, കലാകായിക പ്രതിഭകൾ എന്നിവരെ കെ.കെ.കണ്ണൻ മാസ്റ്റർ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുമോദനം നടത്തി.

## Article Content

**വടകര : **എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർ, എൽ എസ് എസ്, യു എസ് എസ് നേടിയവർ, കലാകായിക പ്രതിഭകൾ എന്നിവരെ കെ.കെ.കണ്ണൻ മാസ്റ്റർ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുമോദനം നടത്തി.

ചോമ്പാല എ.ഇ.ഒ.എം.ആർ വിജയൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡണ്ട് വി.കെ.രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് ബാബു കൂത്ത്പറമ്പ് മുഖ്യ പ്രഭാഷണം നടത്തി. നാൽപ്പതോളം പേർക്ക് സ്വീകരണം ഒരുക്കി.

വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ മോഹൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, ഷിനിത ചെറുവത്ത് എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് സെക്രട്ടറി പി.സുരേഷ് സ്വാഗതവും പി.കെ ഉദയകുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57277/the-top-winners-were-felicitated-by-kk-kannan-master-charitable-society)