---
title: "ഉജ്ജ്വല്‍ ഭാരത്; വൈദ്യുതി മഹോത്സവം ഉദ്ഘാടനം ചെയ്തു"
english_title: "Ujjwal Bharat; The electricity festival was inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57279/ujjwal-bharat-the-electricity-festival-was-inaugurated"
published_at: "2022-07-25T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ded718ad56a_Untitled-1.jpg"
keywords: []
---

# ഉജ്ജ്വല്‍ ഭാരത്; വൈദ്യുതി മഹോത്സവം ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മണിയൂർ : **കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @ 2047 ആഘോഷവാരത്തിന്റെ ഭാഗമായി നടന്ന വൈദ്യുതി മഹോത്സവം മണിയൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

## Article Content

**മണിയൂർ : **കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഉജ്ജ്വല്‍ ഭാരത് ഉജ്ജ്വല്‍ ഭവിഷ്യ പവര്‍ @ 2047 ആഘോഷവാരത്തിന്റെ ഭാഗമായി നടന്ന വൈദ്യുതി മഹോത്സവം മണിയൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ജൂലൈ 25 മുതല്‍ 30 വരെ എല്ലാ ജില്ലകളിലും പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

ഊര്‍ജ്ജ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ പൊതുജന സമക്ഷത്തില്‍ അവതരിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ വീഡിയോ പ്രദര്‍ശനവും കലാസാംസ്‌കാരിക പരിപാടികളും നടന്നു.

മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് അധ്യക്ഷത വഹിച്ചു.തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീലത മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നോഡല്‍ ഓഫീസര്‍ അനീഷ് രാജേന്ദ്രന്‍ വിഷയം അവതരിപ്പിച്ചു.

ഉത്തര മേഖലാ വൈദ്യുതി വിതരണ വിഭാഗം ചീഫ് എന്‍ജിനീയര്‍ എന്‍.എല്‍ ബിജോയ്, വടകര ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ. സന്തോഷ്, വാര്‍ഡ് മെമ്പര്‍ പ്രഭാ പുനത്തില്‍, ജവഹര്‍ നവോദയ വിദ്യാലയം പ്രിന്‍സിപ്പല്‍ പി.എം സുരേഷ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57279/ujjwal-bharat-the-electricity-festival-was-inaugurated)