---
title: "നാടിൻ്റെ താരം; സഹപാഠിയുടെ ജീവൻരക്ഷിച്ച അലൻജിത്തിനെ അനുമോദിച്ചു"
english_title: "The star of the country; Alanjit was congratulated for saving his classmate's life"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57358/the-star-of-the-country-alanjit-was-congratulated-for-saving-his-classmates-life"
published_at: "2022-07-26T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df90e26d7cf_alanjith.jpg"
keywords: []
---

# നാടിൻ്റെ താരം; സഹപാഠിയുടെ ജീവൻരക്ഷിച്ച അലൻജിത്തിനെ അനുമോദിച്ചു

> **Lead Summary:** **വടകര : **ഈ പതിനാലുകാരനാണ് ഈ നാടിൻ്റെ താരം. പുതുപ്പണം കൊക്കഞ്ഞാത്ത് ബമ്മിണിത്തോട്ടിൽ വീണ സഹപാഠിയെ സാഹസികമായി രക്ഷിച്ച വി.എസ്. അലൻജിത്തിനെ അനുമോദിച്ച് ജെ.എൻ.എം. ഗവ. ഹയർ സെക്കൻഡറി സ്കൂൾ.

## Article Content

**വടകര : **ഈ പതിനാലുകാരനാണ് ഈ നാടിൻ്റെ താരം. പുതുപ്പണം കൊക്കഞ്ഞാത്ത് ബമ്മിണിത്തോട്ടിൽ വീണ സഹപാഠിയെ സാഹസികമായി രക്ഷിച്ച വി.എസ്. അലൻജിത്തിനെ അനുമോദിച്ച് ജെ.എൻ.എം. ഗവ. ഹയർ സെക്കൻഡറി സ്കൂൾ.

സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ അലൻജിത്ത് സഹപാഠികളായ കുട്ടികളോടൊപ്പം സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. സുഹൃത്തായ ആദിഷ് കാൽ കഴുകുന്നതിനിടയിൽ തോട്ടിലേക്ക് വീഴുകയായിരുന്നു.

മുങ്ങിത്താണുപോയ ആദിഷിനെ അലൻജിത്ത് രക്ഷിക്കുകയായിരുന്നു. അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്റ്റുഡൻറ്‌ പോലീസ് കാഡറ്റ് കൂടിയായ അലൻ ജിത്തിനെ അനുമോദിച്ചു. പ്രധാനാധ്യാപകൻ കെ.കെ. ബാബു അധ്യക്ഷനായി.

പി.ടി.എ. പ്രസിഡൻറ് ടി.വി. അബ്ദുൾ സലീം ഉപഹാരം നൽകി. പ്രിൻസിപ്പൽ കെ. നിഷ, എൻ.വി.എം. സത്യൻ, സി.പി. മനോജ് കുമാർ എന്നിവർ സംസാരിച്ചു. കുട്ടോത്ത് തിലകത്തിൽ ഇ.കെ. വിജിത്തിന്റെയും എസ്.പി. ശ്രീപിലയുടെയും മകനാണ് അലൻജിത്ത്‌.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57358/the-star-of-the-country-alanjit-was-congratulated-for-saving-his-classmates-life)