---
title: "ജാഥാ പ്രയാണം; സി പി ഐ എം വടകര ഏരിയാ പ്രചാരണ ജാഥ തുടങ്ങി "
english_title: "procession; CPIM Vadakara area campaign march started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57360/procession-cpim-vadakara-area-campaign-march-started"
published_at: "2022-07-26T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df91e3d4356_cpim.jpg"
keywords: []
---

# ജാഥാ പ്രയാണം; സി പി ഐ എം വടകര ഏരിയാ പ്രചാരണ ജാഥ തുടങ്ങി 

> **Lead Summary:** **വടകര : **സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫും ബിജെപിയും വർഗീയശക്തികളും നടത്തുന്ന അക്രമസമരങ്ങളും പ്രചാരണങ്ങളും തുറന്നുകാട്ടാൻ സിപിഐ എം വടകര ഏരിയാ കമ്മിറ്റിയുടെ പ്രചാരണ ജാഥക്ക് തുടക്കമായി.

## Article Content

**വടകര : **സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫും ബിജെപിയും വർഗീയശക്തികളും നടത്തുന്ന അക്രമസമരങ്ങളും പ്രചാരണങ്ങളും തുറന്നുകാട്ടാൻ സിപിഐ എം വടകര ഏരിയാ കമ്മിറ്റിയുടെ പ്രചാരണ ജാഥക്ക് തുടക്കമായി.

തണ്ണീർപന്തലിൽ ജില്ലാ സെക്രട്ടറി പി മോഹനൻ ജാഥാ ലീഡർ കെ കെ ദിനേശന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. എം കെ നാണു അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, കെ കെ ദിനേശൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി മീത്തലെ കാട്ടിൽ നാണു സ്വാഗതം പറഞ്ഞു.

ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ ജാഥാ മാനേജരും ബി സുരേഷ് ബാബു, ആർ ബാലറാം എന്നിവർ പൈലറ്റുമാരുമാണ്‌. ടി കെ കുഞ്ഞിരാമൻ, എം നാരായണൻ, സി എം ഷാജി, പി സി സുരേഷ്, പി എം ലീന, കെ പി ശ്രീജിത്ത്, എം കെ വികേഷ്, എൻ കെ അഖിലേഷ്, ആർ അരുൾഘോഷ്, ടി കെ അഖിൽ, നിധിൻ കെ വൈദ്യർ, സി എം സുധ എന്നിവർ ജാഥാ അംഗങ്ങളാണ്‌. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പര്യടനം നടത്തും. വ്യാഴം വൈകിട്ട് കരുവഞ്ചേരി കൈരളി വായനശാലക്കുസമീപം സമാപിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57360/procession-cpim-vadakara-area-campaign-march-started)