---
title: "ജൈവവേലി വലുതാകുന്നു; വടകര കണ്ടൽക്കാട് സംരക്ഷണപദ്ധതി രണ്ടാംഘട്ടത്തിലേക്ക് "
english_title: "The biofence is getting bigger; Vadakara mangrove conservation project to the second phase"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57363/the-biofence-is-getting-bigger-vadakara-mangrove-conservation-project-to-the-second-phase"
published_at: "2022-07-26T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62df94b07de70_kandal_kkad.jpg"
keywords: []
---

# ജൈവവേലി വലുതാകുന്നു; വടകര കണ്ടൽക്കാട് സംരക്ഷണപദ്ധതി രണ്ടാംഘട്ടത്തിലേക്ക് 

> **Lead Summary:** **വടകര : **പ്രകൃതി സ്നേഹികളുടെ സ്നേഹ മതിൽ ഉയർന്നു. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തെ കണ്ടൽക്കാട് സംരക്ഷണപദ്ധതി രണ്ടാംഘട്ടത്തിലേക്ക്. ഒന്നരക്കിലോമീറ്റർ ദൂരത്തിൽ ജൈവവേലി കെട്ടി പച്ചവലകൊണ്ട് സുരക്ഷയൊരുക്കി.

## Article Content

**വടകര : **പ്രകൃതി സ്നേഹികളുടെ സ്നേഹ മതിൽ ഉയർന്നു. വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തെ കണ്ടൽക്കാട് സംരക്ഷണപദ്ധതി രണ്ടാംഘട്ടത്തിലേക്ക്. ഒന്നരക്കിലോമീറ്റർ ദൂരത്തിൽ ജൈവവേലി കെട്ടി പച്ചവലകൊണ്ട് സുരക്ഷയൊരുക്കി.

റെയിൽവേ ജീവനക്കാരുടെയും വടകരയിലെ വിവിധ സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഇത് സാധ്യമായത്. കണ്ടൽക്കാടുകൾക്കിടയിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയുകയാണ് ഇതിന്റെ ലക്ഷ്യം. വെള്ളിയാഴ്ച നടന്ന ഒന്നാംഘട്ട പൂർത്തീകരണത്തിന് വടകര റോട്ടറി പങ്കാളിയായി.

പരിപാടി വടകര റോട്ടറി പ്രസിഡൻറ് ഡോ. കെ. മുഹമ്മദ് മുല്ലക്കാസ് ഉദ്ഘാടനംചെയ്തു. സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിൽ, പി.പി. രാജൻ, ക്ലബ്ബ് സെക്രട്ടറി അഫ്‌സൽ ഉസ്മാൻ, രഞ്ജീവ് കുറുപ്പ്, പി. കരുണാകരൻ, ഡോ. കെ.എം. അബ്ദുള്ള, െക. രവിചന്ദ്രൻ, കെ. ഹാഷിം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57363/the-biofence-is-getting-bigger-vadakara-mangrove-conservation-project-to-the-second-phase)