---
title: "വില്യാപ്പള്ളിയിൽ തീ പിടിത്തം; ഫയർ ഫോഴ്സ് എത്തി തീ അണച്ചു"
english_title: "Fire breaks out in Villyapally; The fire brigade arrived and extinguished the fire"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57609/fire-breaks-out-in-villyapally-the-fire-brigade-arrived-and-extinguished-the-fire"
published_at: "2022-07-27T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0f37a87295_Untitled-1.jpg"
keywords: []
---

# വില്യാപ്പള്ളിയിൽ തീ പിടിത്തം; ഫയർ ഫോഴ്സ് എത്തി തീ അണച്ചു

> **Lead Summary:** **വില്യാപ്പള്ളി : **വില്യാപ്പള്ളിയിൽ തീ പിടിത്തം. വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിന് സമീപത്തെ വീട്ടുവളപ്പിലെ തേങ്ങാ കൂടക്കാണ് തീ പിടിച്ചത്. രാവിലെ 11 മണിയോട് കൂടി കുന്നോത്ത് അമീറിന്റെ ഉടമസ്ഥയിലുളള വീടിനോട് ചേർന്ന തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചത്.

## Article Content

**വില്യാപ്പള്ളി : **വില്യാപ്പള്ളിയിൽ തീ പിടിത്തം. വില്യാപ്പള്ളി എം ജെ ആശ ഹോസ്പിറ്റലിന് സമീപത്തെ വീട്ടുവളപ്പിലെ തേങ്ങാ കൂടക്കാണ് തീ പിടിച്ചത്. രാവിലെ 11 മണിയോട് കൂടി കുന്നോത്ത് അമീറിന്റെ ഉടമസ്ഥയിലുളള വീടിനോട് ചേർന്ന തേങ്ങാക്കൂടയ്ക്ക് തീ പിടിച്ചത്.

 വിവരമറിഞ്ഞതിനെ തുടർന്ന് വടകരയിൽ നിന്നെത്തിയ 2 യൂണിറ്റ് സേന തീ പൂർണമായി അണച്ചു. സ്റ്റേഷൻ ഓഫീസർ ശ്രീ അരുൺ കെ , അസി: സ്റ്റേഷൻ ഓഫീസർമാരായ ശ്രീ കെ സതീശൻ , സുജാതൻ കെ എസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57609/fire-breaks-out-in-villyapally-the-fire-brigade-arrived-and-extinguished-the-fire)