---
title: "എണ്ണി പറഞ്ഞ്; നേരും നുണയും എണ്ണി പറഞ്ഞ് സിപിഐ എം ജാഥ"
english_title: "Counting CPI M Jatha by counting truth and lies"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57618/counting-cpi-m-jatha-by-counting-truth-and-lies"
published_at: "2022-07-27T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0fcec2112e_Untitled-1.jpg"
keywords: []
---

# എണ്ണി പറഞ്ഞ്; നേരും നുണയും എണ്ണി പറഞ്ഞ് സിപിഐ എം ജാഥ

> **Lead Summary:** **വടകര : **നേരും നേട്ടങ്ങളും നുണയും ആരോപണങ്ങളും എണ്ണി പറഞ്ഞ് സിപിഐ എം ജാഥ പ്രയാണം. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫും ബിജെപിയും വർഗീയ ശക്തികളും നടത്തുന്ന അക്രമസമരങ്ങളും വ്യാജ പ്രചാരണങ്ങളും തുറന്നു കാട്ടുന്നതിനായി സംഘടിപ്പിച്ച സിപിഐ എം വടകര ഏരിയാ പ്രചാരണ ജാഥയ്ക്ക് നാടെങ്ങും സ്വീകരണം.

## Article Content

**വടകര : **നേരും നേട്ടങ്ങളും നുണയും ആരോപണങ്ങളും എണ്ണി പറഞ്ഞ് സിപിഐ എം ജാഥ പ്രയാണം. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫും ബിജെപിയും വർഗീയ ശക്തികളും നടത്തുന്ന അക്രമസമരങ്ങളും വ്യാജ പ്രചാരണങ്ങളും തുറന്നു കാട്ടുന്നതിനായി സംഘടിപ്പിച്ച സിപിഐ എം വടകര ഏരിയാ പ്രചാരണ ജാഥയ്ക്ക് നാടെങ്ങും സ്വീകരണം.

ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ ദിനേശൻ ലീഡറായ ജാഥക്ക് ചൊവ്വാഴ്ച വിവിധ കേന്ദ്രങ്ങളിൽ വരവേൽപ്പ് നൽകി. ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ മാനേജരും ബി സുരേഷ് ബാബു, ആർ ബാലറാം എന്നിവർ പൈലറ്റുമാരുമാണ്.

ജാഥാലീഡർക്കു പുറമെ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാഗംങ്ങളായ ടി കെ കുഞ്ഞിരാമൻ, എം നാരായണൻ, സി എം ഷാജി, പി സി സുരേഷ്, പി എം ലീന, കെ പി ശ്രീജിത്ത്, എം കെ വികേഷ്, എൻ കെ അഖിലേഷ്, അരുൾ ഘോഷ്, ടി കെ അഖിൽ, നിധിൻ കെ വൈദ്യർ, സി എം സുധ എന്നിവർ സംസാരിച്ചു.

രാവിലെ കല്ലേരിയിൽനിന്ന്‌ ആരംഭിച്ച ജാഥ പറയത്ത്, വില്യാപ്പള്ളി യുപി സ്കൂൾ പരിസരം, വില്യാപ്പള്ളി ടൗൺ, മയ്യന്നൂർ, വൈക്കിലശേരി റോഡ്, കുറുമ്പയിൽ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട്‌ പുതുപ്പണം കാരാട്ട് സമാപിച്ചു.

ജാഥ ഇന്ന്: രാവിലെ 10 വെളുത്തമല, 10.30 പണിക്കോട്ടി പടിഞ്ഞാറ്, 11ന് കുട്ടോത്ത്, 11.30 മേപ്പയിൽ, 12ന് ലോകനാർകാവ്, 12.30 മേമുണ്ട, പകൽ 1ന് ആര്യന്നൂർ, 3ന് ചെക്കോട്ടി ബസാർ, 3.30 ചെമ്മരത്തൂർ, 4 കോട്ടപ്പള്ളി, 4.45ന് ആയഞ്ചേരി, 5.30 അറപ്പീടിക, വൈകിട്ട് 6ന് പൈങ്ങോട്ടായി സമാപനം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57618/counting-cpi-m-jatha-by-counting-truth-and-lies)