---
title: "നിർത്തില്ല ടിക്കറ്റുണ്ട്, സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനിൽ  ട്രെയിൻ ടിക്കറ്റ് നൽകി; യാത്രക്കാർ വലഞ്ഞു "
english_title: "There is a non-stop ticket, a train ticket issued at a non-stop station; Passengers were stranded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57619/there-is-a-non-stop-ticket-a-train-ticket-issued-at-a-non-stop-station-passengers-were-stranded"
published_at: "2022-07-27T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e0fdadc119f_ticket.jpg"
keywords: []
---

# നിർത്തില്ല ടിക്കറ്റുണ്ട്, സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനിൽ  ട്രെയിൻ ടിക്കറ്റ് നൽകി; യാത്രക്കാർ വലഞ്ഞു 

> **Lead Summary:** **വടകര : **യാത്രക്കാരുടെ ശ്രദ്ധയ്ക്ക്....... നിർത്താത ട്രെയിനിനും ടിക്കറ്റ് നൽകും. ടിക്കറ്റ് നോക്കി സ്റ്റേഷനിൽ ഇറങ്ങിയാൽ അപകടം ഉറപ്പാണ് ! സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനിൽ ട്രെയിൻ ടിക്കറ്റ് നൽകി റെയിൽവെ അധികൃതർ. യാത്രക്കാർ വലഞ്ഞു.

## Article Content

**വടകര : **യാത്രക്കാരുടെ ശ്രദ്ധയ്ക്ക്....... നിർത്താത ട്രെയിനിനും ടിക്കറ്റ് നൽകും. ടിക്കറ്റ് നോക്കി സ്റ്റേഷനിൽ ഇറങ്ങിയാൽ അപകടം ഉറപ്പാണ് ! സ്റ്റോപ്പ് ഇല്ലാത്ത സ്റ്റേഷനിൽ ട്രെയിൻ ടിക്കറ്റ് നൽകി റെയിൽവെ അധികൃതർ. യാത്രക്കാർ വലഞ്ഞു.

ഇന്നലെ രാത്രി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും നാദാപുരം റോഡിലേക്ക് യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ടിക്കറ്റ് നൽകുകയുണ്ടായി. കോയമ്പത്തൂരിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചർ യാത്രക്കാർ ആണ് റെയിൽവെ ഉദ്യോഗസ്ഥരിൽ നിന്നും കബളിക്കപ്പെടുക ഉണ്ടായത്.

കോവിഡ് കാലത്തിനു ശേഷം സ്റ്റോപ്പ്‌ അനുവദിച്ചുവെങ്കിലും ട്രെയിൻ നാദാപുരം റോഡിൽ നിർത്താൻ തുടങ്ങിയിരുന്നില്ല. ഇതറിയാതെയാണ് യാത്രക്കാർ വടകര യിലേക്ക് എടുക്കുന്നതിനു പകരം നാദാപുരം റോഡിലേക്ക് ട്രെയിൻ ടിക്കറ്റ് എടുത്തത്.

സംശയനിവാരണത്തിനായി മറ്റുള്ള യാത്രക്കാരെ ബന്ധപ്പെടുകയും സത്യാവസ്ഥ മനസിലാക്കി വടകര തന്നെ ഇറങ്ങുകയും ചെയ്തത് കൊണ്ട് ആ കുടുംബം വലിയൊരു യാത്രബുദ്ധിമുട്ടിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയുണ്ടായി.അല്ലാത്തപക്ഷം മാഹിയിൽ ഇറങ്ങുവാനേ യാത്രക്കാർക്ക് സാധിക്കുകയുള്ളൂ. മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടതുണ്ട്.

രാത്രി സമയങ്ങളിൽ വാഹനസൗകര്യവും നന്നേ കുറവ്.വൈകീട്ട് 6:32 ന് കോഴിക്കോട് എത്തേണ്ട ട്രെയിൻ വൈകിയെത്തിയത് 7 :17 ന് ആയിരുന്നു.ട്രെയിൻ നമ്പർ 16608 ഫാസ്റ്റ് പാസഞ്ചറിലെ യാത്രക്കാർ ആയിരുന്നു സംഭവം പുറത്ത് വിട്ടത്.

ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തന്നെ ഇത്തരം പിഴവുകൾ ഉണ്ടാകുന്നത് നിരുത്തരവാദിത്തമാണെന്ന് സംഭവം നടന്ന സ്ഥലത്ത് വച്ച് കേരള വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവ്,ജില്ലാ കമ്മിറ്റി അംഗം രാഹുൽ ബാലിയിൽ വരിക്കോളി തുടങ്ങിയവർ പ്രതിഷേധിച്ചു കൊണ്ട് വടകര റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57619/there-is-a-non-stop-ticket-a-train-ticket-issued-at-a-non-stop-station-passengers-were-stranded)