---
title: "അവർ മഷി പുരട്ടി; പോളിംഗ് ബൂത്തായി ഓർക്കാട്ടേരി നോർത്ത് യുപി "
english_title: "They smeared ink; Orchatyri North UP as polling booth"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57702/they-smeared-ink-orchatyri-north-up-as-polling-booth"
published_at: "2022-07-27T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e1658c82495_Untitled-1.jpg"
keywords: []
---

# അവർ മഷി പുരട്ടി; പോളിംഗ് ബൂത്തായി ഓർക്കാട്ടേരി നോർത്ത് യുപി 

> **Lead Summary:** **ഓർക്കാട്ടേരി : **കൈവിരളിൽ അവർ മഷി പുരട്ടി. വീണ്ടും പോളിംഗ് ബൂത്തായി ഓർക്കാട്ടേരി നോർത്ത് യുപി. ജനാധിപത്യ ഭരണ സംവിധാനത്തിലെ സുപ്രധാന ഘട്ടമായ തെരഞ്ഞെടുപ്പ് രീതികൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂളിൽ അടിപൊളി തെരഞ്ഞെടുപ്പ്.

## Article Content

**ഓർക്കാട്ടേരി : **കൈവിരളിൽ അവർ മഷി പുരട്ടി. വീണ്ടും പോളിംഗ് ബൂത്തായി ഓർക്കാട്ടേരി നോർത്ത് യുപി. ജനാധിപത്യ ഭരണ സംവിധാനത്തിലെ സുപ്രധാന ഘട്ടമായ തെരഞ്ഞെടുപ്പ് രീതികൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂളിൽ അടിപൊളി തെരഞ്ഞെടുപ്പ്.

സാമൂഹ്യശാസ്ത്ര ക്ലബ്ബ് ഈ വർഷത്തെ സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരുടെ തിരഞ്ഞെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വിഭാവനംചെയ്യുന്ന ഘട്ടങ്ങളിലൂടെ നടത്തിയത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കൽ, നാമനിർദ്ദേശപത്രിക സമർപ്പണം, നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന, നാമനിർദേശ പത്രിക പിൻവലിക്കൽ, വോട്ടെടുപ്പ് എന്നിവ നടത്തി ക്കഴിഞ്ഞു.

വോട്ടെണ്ണലും ഫലപ്രഖ്യാപനവും ജൂലൈ 29 ന് സ്കൂൾ ഹാളിൽ നടത്തും. ജൂലൈ 18 ന് ആയിരുന്നു തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കിയത്. നാമനിർദ്ദേശപത്രിക സമർപ്പണം ജൂലൈ 20 ഓടുകൂടി പൂർത്തിയായി.പത്രിക പിൻവലിക്കാനുള്ള സമയം ജൂലൈ 21 വരെ നൽകി. ഇന്ന് 27 ഇലക്ഷൻ നടക്കുകയും ചെയ്തു. വിവിധ ക്ലാസുകളിലെ 8 പേരാണ് മത്സരരംഗത്തുള്ളത്.

നാമനിർദ്ദേശപത്രിക പൂർത്തിയായതോടുകൂടി തന്നെ വിദ്യാർത്ഥികൾ എല്ലാം തെരഞ്ഞെടുപ്പ് ചൂടിൽ ആയിരുന്നു. വോട്ടെണ്ണൽ നടക്കുന്ന ദിവസം വലിയ ആവേശത്തിലേക്ക് തന്നെ വിദ്യാർത്ഥികൾ എത്തുന്ന സ്ഥിതിയാണുള്ളത്.. മുഖ്യ വരണാധികാരിയായ ഹെഡ്മിസ്ട്രസ് അജിത.പി. ഇലക്ഷന്റെ കുറ്റമറ്റ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57702/they-smeared-ink-orchatyri-north-up-as-polling-booth)