---
title: "ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ കെ.പി.എസ്.ടി.എ യുടെ കുത്തിയിരിപ്പു സമരം"
english_title: "KPSTA's sit-in protest against mid-day meal scheme being sabotaged"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57707/kpstas-sit-in-protest-against-mid-day-meal-scheme-being-sabotaged"
published_at: "2022-07-27T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e167765589a_kpsta.jpg"
keywords: []
---

# ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ കെ.പി.എസ്.ടി.എ യുടെ കുത്തിയിരിപ്പു സമരം

> **Lead Summary:** **തോടന്നൂർ : **വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കെ.പി.എസ്.ടി.എ. ഉച്ചഭക്ഷണ പദ്ധതിക്ക് ചെലവായ തുകയുടെ കുടിശ്ശിക ഉടൻ അനുവദിക്കുക, ഉച്ചഭക്ഷണ ഫണ്ട് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ് ടി.എ തോടന്നൂർ ഉപജില്ലാ കമ്മറ്റി എ.ഇ.ഒ ഓഫീസിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി.

## Article Content

**തോടന്നൂർ : **വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് കെ.പി.എസ്.ടി.എ. ഉച്ചഭക്ഷണ പദ്ധതിക്ക് ചെലവായ തുകയുടെ കുടിശ്ശിക ഉടൻ അനുവദിക്കുക, ഉച്ചഭക്ഷണ ഫണ്ട് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ് ടി.എ തോടന്നൂർ ഉപജില്ലാ കമ്മറ്റി എ.ഇ.ഒ ഓഫീസിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി.

കുത്തിയിരിപ്പ് സമരം കെ.പി.എസ്.ടി.എ ജില്ലാ ജോയിൻ്റ് സെക്രട്ടറി ടി.അജിത് കുമാർ ഉദ്ഘാടനം ചെയ്തു. ഉച്ച ഭക്ഷണ പദ്ധതിക്കായി കേന്ദ്ര വിഹിതമായി ലഭിച്ച തുക പോലും വിദ്യാലയങ്ങൾക്ക് നൽകാതെ ഫണ്ട് സർക്കാർ തിരിമറി നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

പ്രഥമാധ്യാപകരെക്കൊണ്ട് പണം ചെലവഴിപ്പിച്ച് സ്വന്തം പദ്ധതിയാണെന്ന് മേനി നടിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കെ.സുരേന്ദ്രൻഅധ്യക്ഷത വഹിച്ചു.ടി.ഹക്കീം,ഷിനിൽകുമാർ,അഷറഫ്, സെയ്ദ് കുറുന്തോടി, നസീർ, മിഥുൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57707/kpstas-sit-in-protest-against-mid-day-meal-scheme-being-sabotaged)