---
title: "വടകരയിൽ ആഗസ്ത് 15 ന് സന്നദ്ധ സംഘടനകളുടെ സ്വാതന്ത്രദിനറാലി"
english_title: "Independence day rally of voluntary organizations on August 15 in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57879/independence-day-rally-of-voluntary-organizations-on-august-15-in-vadakara"
published_at: "2022-07-28T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e27ff6ee9ba_independce.jpg"
keywords: []
---

# വടകരയിൽ ആഗസ്ത് 15 ന് സന്നദ്ധ സംഘടനകളുടെ സ്വാതന്ത്രദിനറാലി

> **Lead Summary:** **വടകര: **വടകരയിൽ ഇത്തവണ സന്നദ്ധ സംഘടനകളുടെ സ്വാതന്ത്രദിനറാലി നടക്കും. സാംസ്ക്കാരിക സംഘടനയായ ഭാരതീയത്തിന്റെ നേതൃത്വത്തിൽ ആണ് പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നത്.

## Article Content

**വടകര: **വടകരയിൽ ഇത്തവണ സന്നദ്ധ സംഘടനകളുടെ സ്വാതന്ത്രദിനറാലി നടക്കും. സാംസ്ക്കാരിക സംഘടനയായ ഭാരതീയത്തിന്റെ നേതൃത്വത്തിൽ ആണ് പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നത്.

ആഗസ്ത് പതിനഞ്ചിന് കാലത്ത് 9 മണിക്ക് പഴയ സ്റ്റാൻഡ് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നാണ് റാലി ആരംഭിക്കുക.റാലിയിൽ മുഴുവൻ ജനാധിപത്യ വിശ്വാസികളും അണി നിരക്കണമെന്ന് വടകരയിൽ ചേർന്ന സന്നദ്ധ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ മണലിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഹരീന്ദ്രൻ കരി മ്പനപ്പാലം, കെ. ബാലൻ,എം.അബ്ദുൾ സലാം,എം.കെ. ഹനീഫ്,വി.പി.സർവോത്തമൻ,അരവിന്താക്ഷൻ പുത്തൂർ, എ.എസ്.അജീഷ്,സജിത്ത് കുമാർ,എ.എം.രമേശ്‌,പ്രംകുമാർ വടകര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57879/independence-day-rally-of-voluntary-organizations-on-august-15-in-vadakara)