---
title: "മഴത്തിമിർപ്പ് ; ബാലസംഘം ചൂണ്ടയിടൽ മത്സരവും ശാസ്ത്ര ക്ലാസും "
english_title: "Rainfall Children's team baiting competition and science class"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57900/rainfall-childrens-team-baiting-competition-and-science-class"
published_at: "2022-07-28T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e29e4c29e79_vaikkalasseri.jpg"
keywords: []
---

# മഴത്തിമിർപ്പ് ; ബാലസംഘം ചൂണ്ടയിടൽ മത്സരവും ശാസ്ത്ര ക്ലാസും 

> **Lead Summary:** > **വൈക്കിലശ്ശേരി : **ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൈക്കിലശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ "മഴത്തിമിർപ്പ് " എന്ന പേരിൽ ചൂണ്ടയിടൽ മത്സരവും ശാസ്ത്ര ക്ലാസും നടത്തി.

## Article Content

> **വൈക്കിലശ്ശേരി : **ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വൈക്കിലശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ "മഴത്തിമിർപ്പ് " എന്ന പേരിൽ ചൂണ്ടയിടൽ മത്സരവും ശാസ്ത്ര ക്ലാസും നടത്തി.

വരിശ്യകുനി ബ്രാഞ്ചിലെ പടവത്തും താഴെ പാലത്തിനു സമീപം നടത്തിയ പരിപാടി ബാലസംഘം ഒഞ്ചിയം ഏരിയ സെക്രട്ടറി ഫിദസിയ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ അഹൽ ബൈജു, ഏരിയ കൺവീനർ പ്രജീഷ്. വി. എം, മേഖല കൺവീനർ എൻ. ടി. ഷാജി, കോ ഓർഡിനേറ്റർ കെ. കെ. സജീവൻ എന്നിവർ സംസാരിച്ചു.

ശാസ്ത്ര ക്ലാസ്സ്‌ രാജീവൻ മാസ്റ്റർ കാങ്ങാട്ട് നേതൃത്വം നൽകി. മേഖല സെക്രട്ടറി ശ്രീദേവ് സ്വാഗതവും, പ്രസിഡന്റ്‌ അമയ അധ്യക്ഷത വഹിക്കുകയും ചെയ്തു. ചൂണ്ടയിടൽ മത്സരത്തിൽ മേഖല വൈസ് പ്രസിഡന്റ്‌ ആദിത്യൻ. യു.സമ്മാനർഹനായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57900/rainfall-childrens-team-baiting-competition-and-science-class)