വഴി തെറ്റി വടകരയിലെത്തിയ യു പി സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി

വഴി തെറ്റി വടകരയിലെത്തിയ യു പി സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി
Oct 18, 2021 11:46 AM | By Rijil

വടകര: ട്രെയിന്‍ മാറി കയറി വടകരയിലെത്തിയ യു പി സ്വദേശികള്‍ നാട്ടിലേക്ക് മടങ്ങി. ഉത്തര്‍പ്രദേശിലെ ടീക്കര്‍മാഫി ഗ്രാമത്തില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള അമ്മാവന്റെ വീട്ടിലേക്ക് മക്കളെയുമായി പോയതായിരുന്നു മോനി തിവാരി എന്ന യുവതി. ട്രെയിന്‍ യാത്രയില്‍ വഴി തെറ്റിയതോടെ ദിവസങ്ങള്‍ക്ക് ശേഷം ഇവരെത്തിയത് വടകരയില്‍.

കേരളത്തിന്റെ സ്‌നേഹത്തണലില്‍ ബന്ധുക്കളെ കണ്ടെത്തി മോനിയും മക്കളും നാട്ടിലേക്ക് മടങ്ങി. 10 ദിവസം മുമ്പാണ് മോനി(28) നാലും അഞ്ചും വയസുള്ള മക്കളുമായി വീട്ടില്‍നിന്നിറങ്ങിയത്. ട്രെയിന്‍ തെറ്റി കയറിയ മോനിയും കുട്ടികളും രണ്ട് ദിവസത്തിനുശേഷം വടകരയിലെത്തി. സ്ഥലമേതെന്ന് അറിയാതെ അലഞ്ഞുതിരിഞ്ഞ ഇവരെ കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വടകര പൊലീസ് തലശേരി മഹിളാമന്ദിരത്തില്‍ എത്തിച്ചു.

ബന്ധുക്കളെ കണ്ടെത്താനായി സാമൂഹിക പ്രവര്‍ത്തകന്‍ ശിവന്‍ കോട്ടൂളിയുടെ ഇടപെടലാണ് സഹായമായത്. ഉത്തര്‍പ്രദേശിലെ അമേഠിയിലെ ടീക്കമാ എന്ന സ്ഥലത്ത് നിന്നാണ് വന്നതെന്ന് പറഞ്ഞെങ്കിലും ഇങ്ങനെ ഒരു സ്ഥലം അവിടെ ഇല്ലെന്ന് കണ്ടെത്തി.

തുടര്‍ന്ന് യുപി പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ ടീക്കര്‍മാഫി എന്ന സ്ഥലം ഉണ്ടെന്ന് അറിഞ്ഞു. പൊലീസ് അന്വേഷിച്ച് ബന്ധുക്കളെ കണ്ടെത്തി മോനിയുമായി ഫോണില്‍ സംസാരിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ബന്ധുക്കളെത്തി അമ്മയെയും മക്കളെയും നാട്ടിലേക്ക് കൊണ്ടുപോയി. കേരളത്തിന്റെ ഈ കരുതലിന് നന്ദി പറഞ്ഞാണ് കുടുംബം മടങ്ങിയത്.

We lost our way and reached Vadakara UP natives returned home

Next TV

Related Stories
നാളെ മുതല്‍ യാറ ഗോള്‍ഡില്‍  അത്യുഗ്രന്‍ ഓഫറുകള്‍

Nov 26, 2021 06:55 PM

നാളെ മുതല്‍ യാറ ഗോള്‍ഡില്‍ അത്യുഗ്രന്‍ ഓഫറുകള്‍

നാളെ മുതല്‍ യാറ ഗോള്‍ഡില്‍ അത്യുഗ്രന്‍...

Read More >>
മുഷ്താഖിന്റെ ഉപവാസ സമരം നാടകമോ ?  തെളിവുകളുമായി ഷദയുടെ ബന്ധുക്കള്‍

Nov 26, 2021 06:05 PM

മുഷ്താഖിന്റെ ഉപവാസ സമരം നാടകമോ ? തെളിവുകളുമായി ഷദയുടെ ബന്ധുക്കള്‍

മുഷ്താഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷദയുടെ...

Read More >>
മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം തുടങ്ങി

Nov 26, 2021 03:33 PM

മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം തുടങ്ങി

മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം...

Read More >>
വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന്  വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്

Nov 26, 2021 02:06 PM

വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്

വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്...

Read More >>
ഹാള്‍ട്ട് സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍  നിര്‍ത്തണം

Nov 26, 2021 01:37 PM

ഹാള്‍ട്ട് സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തണം

പാസഞ്ചര്‍ വണ്ടികള്‍ എക്‌സ്പ്രസ് വണ്ടികളായി ഓടുന്നതിനാല്‍ ഹാള്‍ട്ട് സ്റ്റേഷനുകളില്‍ ട്രെയിനുകള്‍...

Read More >>
വാര്‍ഡുകളില്‍ തുക അനുവദിക്കുന്നതില്‍  രാഷ്ട്രീയ വിവേചനം നഗരസഭക്കെതിരെ ബിജെപി  പ്രക്ഷോഭത്തിലേക്ക്

Nov 26, 2021 12:54 PM

വാര്‍ഡുകളില്‍ തുക അനുവദിക്കുന്നതില്‍ രാഷ്ട്രീയ വിവേചനം നഗരസഭക്കെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്

പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിനധീകരിക്കുന്ന വാര്‍ഡുകളുടെ വികസനം നഗരസഭ അവഗണിക്കുന്നതായി...

Read More >>
Top Stories