---
title: "രേഖകളില്ലാത്ത പണവുമായി  വില്യാപ്പള്ളി സ്വദേശി അറസ്റ്റില്‍"
english_title: "With undocumented cash Villapally resident arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5799/with-undocumented-cash-villapally-resident-arrested"
published_at: "2021-10-18T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d17dae5919_money photo .jpg"
keywords: []
---

# രേഖകളില്ലാത്ത പണവുമായി  വില്യാപ്പള്ളി സ്വദേശി അറസ്റ്റില്‍

> **Lead Summary:** **വടകര : **നാദാപുരത്ത് രേഖകളില്ലാതെ കടത്തുകയായിരുന്ന 6,20,000 രൂപയുമായി വില്യാപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റില്‍. വില്യാപ്പള്ളി പൊന്‍മേരിപറമ്പ് സ്വദേശി റാസിഖ് നെയാണ് നാദാപുരം എസ്.ഐ വിമല്‍ ചന്ദ്രന്‍ അറസ്റ്റ് ചെയ്തത്.

## Article Content

**വടകര : **നാദാപുരത്ത് രേഖകളില്ലാതെ കടത്തുകയായിരുന്ന 6,20,000 രൂപയുമായി വില്യാപ്പള്ളി സ്വദേശിയായ യുവാവ് അറസ്റ്റില്‍. വില്യാപ്പള്ളി പൊന്‍മേരിപറമ്പ് സ്വദേശി റാസിഖ് നെയാണ് നാദാപുരം എസ്.ഐ വിമല്‍ ചന്ദ്രന്‍ അറസ്റ്റ് ചെയ്തത്.

കല്ലാച്ചി വാണിയൂര്‍ റോഡ് ജഗ്ഷനില്‍ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.

പൊലീസ് പരിശോധനയില്‍ സ്്കൂട്ടറില്‍ സൂക്ഷിച്ച നിലയിലാണ് 6.2 ലക്ഷം രൂപ കണ്ടെടുത്തത്. പണവും സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5799/with-undocumented-cash-villapally-resident-arrested)