---
title: "സാഹിത്യ അക്കാദമി  പുരസ്‌കാരം; കടത്താനാട് നാരായണന് അഭിനന്ദനപ്രവാഹം"
english_title: "Sahitya Akademi Award; Congratulations to Kadthanad Narayan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57992/sahitya-akademi-award-congratulations-to-kadthanad-narayan"
published_at: "2022-07-29T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3654536ab7_kadatthanaad_narayanan.jpg"
keywords: []
---

# സാഹിത്യ അക്കാദമി  പുരസ്‌കാരം; കടത്താനാട് നാരായണന് അഭിനന്ദനപ്രവാഹം

> **Lead Summary:** **വടകര: **കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭവനയ്ക്കുള്ള പുരസ്‌കാരം നേടിയ കടത്താനാട് നാരായണന് അഭിനന്ദനപ്രവാഹം. സമൂഹത്തിന്റെ വിവിധതുറകളിലുള്ളവരും വിവിധ സംഘടനകളും വീട്ടിലെത്തിയും ഫോണിൽ വിളിച്ചും അഭിനന്ദനം അറിയിച്ചു.

## Article Content

**വടകര: **കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭവനയ്ക്കുള്ള പുരസ്‌കാരം നേടിയ കടത്താനാട് നാരായണന് അഭിനന്ദനപ്രവാഹം. സമൂഹത്തിന്റെ വിവിധതുറകളിലുള്ളവരും വിവിധ സംഘടനകളും വീട്ടിലെത്തിയും ഫോണിൽ വിളിച്ചും അഭിനന്ദനം അറിയിച്ചു.

വടകര സാഹിത്യവേദി പ്രസിഡന്റ് ഡോ. എ. കെ. രാജൻ, സെക്രട്ടറി പുറന്തോടത്ത് ഗംഗധരൻ, ടി.കെ. വിജയരാഘവൻ, തയുളത്തിൽ രാജൻ, പി.പി. രാജൻ എന്നിവർ വീട്ടിലെത്തി അഭിനന്ദനം അറിയിച്ചു.

പുരോഗമന കലാസാഹിത്യസംഘം വടകര മേഖലാ കമ്മിറ്റി വീട്ടിലെത്തി ആദരിച്ചു. പ്രസിഡന്റ് ഗോപിനാരായണൻ, സെക്രട്ടറി അനിൽ ആയഞ്ചേരി എന്നിവർ നേതൃത്വംനൽകി. പി.കെ. സതീശൻ, പി.പി. മാധവൻ എന്നിവരും പങ്കെടുത്തു. പി.ആർ. നമ്പ്യാർ ലൈസിയം ആദരിച്ചു.

ലൈസിയം പ്രസിഡന്റ് ടി.കെ. വിജയരാഘവൻ, സെക്രട്ടറി സോമൻ മുതുവന, പി. സജീവ്കുമാർ, കെ. രജിത് കുമാർ എന്നിവർ നേതൃത്വംനൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57992/sahitya-akademi-award-congratulations-to-kadthanad-narayan)