---
title: "നാട് ഒരുങ്ങി; സിയ ഫാത്തിമയ്ക്ക് വടകരയിൽനിന്ന് രണ്ടുകോടിരൂപ സമാഹരിക്കും"
english_title: "For siya Fatima Two crore rupees will be collected from Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/57996/for-siya-fatima-two-crore-rupees-will-be-collected-from-vadakara"
published_at: "2022-07-29T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e3675cdfd14_siya_fathima.jpg"
keywords: []
---

# നാട് ഒരുങ്ങി; സിയ ഫാത്തിമയ്ക്ക് വടകരയിൽനിന്ന് രണ്ടുകോടിരൂപ സമാഹരിക്കും

> **Lead Summary:** **വടകര: **എസ്.എം.എ. രോഗംബാധിച്ച ചോറോട് പഞ്ചായത്ത് പത്താംവാർഡിലെ സിയ ഫാത്തിമയ്ക്ക് 18 കോടി രൂപയുടെ മരുന്ന് വാങ്ങാൻ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ കൂട്ടായ്മ ഉണരുന്നു.

## Article Content

**വടകര: **എസ്.എം.എ. രോഗംബാധിച്ച ചോറോട് പഞ്ചായത്ത് പത്താംവാർഡിലെ സിയ ഫാത്തിമയ്ക്ക് 18 കോടി രൂപയുടെ മരുന്ന് വാങ്ങാൻ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ കൂട്ടായ്മ ഉണരുന്നു.

സിയ ഫാത്തിമയ്ക്കായി വടകര നഗരസഭയിലെ 47 വാർഡുകളിലും ഓഗസ്റ്റ് മൂന്നിനുള്ളിൽ വാർഡ്തല ജനകീയയോഗങ്ങൾ ചേരും. രണ്ടുകോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. നഗരസഭാതല കമ്മിറ്റി രൂപവത്കരിച്ചു.

ചെയർപേഴ്‌സൺ കെ.പി. ബിന്ദു (ചെയ), ടി.പി. ഗോപാലൻ, പുറന്തോടത്ത് സുകുമാരൻ, കെ.കെ. മഹമൂദ്, സി. രാമകൃഷ്ണൻ, സി.കുമാരൻ, അടിയേരി രവീന്ദ്രൻ, പി. സോമശേഖരൻ, ഇബ്രാഹിം, സവാദ്, ശരണ്യാ പ്രകാശൻ (വൈ.ചെയ), പി.കെ. സതീശൻ (കൺ), വി.കെ.അസീസ് (ഖജാ) എന്നിവരാണ് ഭാരവാഹികൾ.

വിവിധ പഞ്ചായത്തുകളിൽ കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ചോറോട് പഞ്ചായത്തിലെ 21 വാർഡുകളിലും വിപുലമായ ജനകീയ കൺവെൻഷനുകൾ പൂർത്തിയായി.

ഓരോ വാർഡിലും 50 വീടുകൾക്ക് ഒരു ക്ലസ്റ്ററുമുണ്ട്. ഞായറാഴ്ച മുതൽ വീടുകളിൽനിന്ന് ഫണ്ട് സ്വീകരിച്ചുതുടങ്ങി. ഓഗസ്റ്റ് പത്തിനുള്ളിൽ പഞ്ചായത്തിലെ എല്ലാ വീടുകളിൽനിന്നും ഫണ്ട് ശേഖരിച്ച് കമ്മിറ്റിയെ ഏൽപ്പിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/57996/for-siya-fatima-two-crore-rupees-will-be-collected-from-vadakara)