---
title: "ഏറാമല പഞ്ചായത്തിലെ കണ്ടോത്ത് കുന്നുമ്മൽ കുടിവെള്ള പദ്ധതി നവീകരിച്ചു "
english_title: "Kandoth Kunummal drinking water project in Eramala Panchayat has been upgraded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58036/kandoth-kunummal-drinking-water-project-in-eramala-panchayat-has-been-upgraded"
published_at: "2022-07-29T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e38437a4115_kandootth2.jpg"
keywords: []
---

# ഏറാമല പഞ്ചായത്തിലെ കണ്ടോത്ത് കുന്നുമ്മൽ കുടിവെള്ള പദ്ധതി നവീകരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി: **ഏറാമല പഞ്ചായത്ത് പതിനാലാം വാർഡ്‌ കണ്ടോത്ത് കുന്നുമ്മൽ കുടിവെള്ള പദ്ധതിയുടെ നവീകരണം നടന്നു. കെ. ഇ മൂസ ഹാജിയാണ് പദ്ധതിക്ക് കിണർ നിർമ്മിക്കാനുള്ള സ്ഥലം നൽകിയത്.

## Article Content

**ഓർക്കാട്ടേരി: **ഏറാമല പഞ്ചായത്ത് പതിനാലാം വാർഡ്‌ കണ്ടോത്ത് കുന്നുമ്മൽ കുടിവെള്ള പദ്ധതിയുടെ നവീകരണം നടന്നു. കെ. ഇ മൂസ ഹാജിയാണ് പദ്ധതിക്ക് കിണർ നിർമ്മിക്കാനുള്ള സ്ഥലം നൽകിയത്.

വാർഡ് മെമ്പർ ഷുഹൈബ് കുന്നത്ത് ഉദ്ഘാടനം നിർവഹിച്ചു. വികസന സമിതി കൺവീനർ എം. കെ വിനോദ് മാസ്റ്റർ അധ്യക്ഷത നിർവഹിച്ചു. ചടങ്ങിൽ വെച്ച് കിണറിന് ആവശ്യമായ സ്ഥലം നൽകിയ കെ ഇ മൂസഹാജിയെ ആദരിക്കുകയും ചെയ്തു.

നിരവധി കുടുംബങ്ങൾക്ക് സഹായമായി മാറുന്ന പദ്ധതിയാണിത്. കെ. ഇ സ്മയിൽ, വിജയൻ കോമത്ത്, സുലയ്മാൻ കെ. ഇ, എ. കെ കരീം, മൊയ്തു കുന്നളശ്ശേരി, നാണു കണ്ടോത്ത്, അഹമ്മദ് കുന്നളശ്ശേരി, മൊയ്തു എടൊരി എന്നിവർ സംസാരിച്ചു. കുടിവെള്ള പദ്ധതി കൺവീനർ വിനോദ് സ്വാഗതവും എം. എൻ രവീന്ദ്രൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58036/kandoth-kunummal-drinking-water-project-in-eramala-panchayat-has-been-upgraded)