---
title: "സർക്കാർ പദ്ധതികളുടെ ഗുണഫലം യഥാർത്ഥ ഗുണഭോക്താക്കളിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്തണം - മന്ത്രി എ കെ ശശീന്ദ്രൻ"
english_title: "It should be ensured that the benefits of government schemes reach the real beneficiaries - Minister AK Saseendran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58179/it-should-be-ensured-that-the-benefits-of-government-schemes-reach-the-real-beneficiaries-minister-ak-saseendran"
published_at: "2022-07-29T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e41047b28b5_a_k_saseedran_.jpg"
keywords: []
---

# സർക്കാർ പദ്ധതികളുടെ ഗുണഫലം യഥാർത്ഥ ഗുണഭോക്താക്കളിൽ എത്തുന്നുവെന്ന് ഉറപ്പുവരുത്തണം - മന്ത്രി എ കെ ശശീന്ദ്രൻ

> **Lead Summary:** **വടകര: **ജില്ലയിലെ ആദ്യ പട്ടികജാതി പട്ടികവർഗ മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു. സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികളുടെ ഗുണഫലം യഥാർത്ഥ ഗുണഭോക്താക്കളിൽ എത്തുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ.

## Article Content

**വടകര: **ജില്ലയിലെ ആദ്യ പട്ടികജാതി പട്ടികവർഗ മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു. സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികളുടെ ഗുണഫലം യഥാർത്ഥ ഗുണഭോക്താക്കളിൽ എത്തുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ.

എലത്തൂർ നിയോജക മണ്ഡലത്തിലെ പട്ടികജാതി പട്ടികവർഗ വികസന പദ്ധതികളുമായി ബന്ധപ്പെട്ട മോണിറ്ററിങ് കമ്മിറ്റിയുടെ പ്രഥമ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മുഴുവൻ നിയോജക മണ്ഡലങ്ങളിലും രൂപീകരിക്കുന്ന കമ്മിറ്റിയുടെ ജില്ലയിലെ ആദ്യ കമ്മിറ്റി രൂപീകരണ യോഗമാണ് ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ ചേർന്നത്.

വകുപ്പ് തലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയും നടപ്പിലാക്കുന്ന പട്ടികജാതി വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി പദ്ധതി നിർവഹണം സമയബന്ധിതമായി പൂർത്തീകരിക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം. മൂന്ന് മാസത്തിലൊരിക്കൽ കമ്മിറ്റി യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തും. ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ. പി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. പി നൗഷീർ, സി. എം ഷാജി, കൃഷ്ണവേണി മാണിക്കോത്ത്, കെ. പി ഷീബ, ജില്ലാപഞ്ചായത്ത് അംഗം റസിയ തോട്ടായി, ഇ. ശശീന്ദ്രൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58179/it-should-be-ensured-that-the-benefits-of-government-schemes-reach-the-real-beneficiaries-minister-ak-saseendran)