---
title: "എ.ഐ.വൈ.എഫ് മതേതര സംഗമം സംഘാടക സമിതി രൂപീകരിച്ചു"
english_title: "A.I.Y.F The Secular Sangam has formed an organizing committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58182/aiyf-the-secular-sangam-has-formed-an-organizing-committee"
published_at: "2022-07-29T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e418cd342ad_aiyf.jpg"
keywords: []
---

# എ.ഐ.വൈ.എഫ് മതേതര സംഗമം സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **വടകര: **മതനിരപേക്ഷ ഇന്ത്യക്കായ് ഒരുമിക്കാം.... തൊഴിലിന് വേണ്ടി പോരാടാം.... എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് സ്വാതന്ത്യദിനത്തിൽ നാദാപുരത്ത് സംഘടിപ്പിക്കുന്ന മതേതര സംഗമം സി പി ഐ ദേശീയ എക്സി: അംഗം കെ.ഇ ഇസ്മയിൽ ഉദ്ഘാടനം ചെയ്യും.

## Article Content

**വടകര: **മതനിരപേക്ഷ ഇന്ത്യക്കായ് ഒരുമിക്കാം.... തൊഴിലിന് വേണ്ടി പോരാടാം.... എന്ന മുദ്രാവാക്യമുയർത്തി എ.ഐ.വൈ.എഫ് സ്വാതന്ത്യദിനത്തിൽ നാദാപുരത്ത് സംഘടിപ്പിക്കുന്ന മതേതര സംഗമം സി പി ഐ ദേശീയ എക്സി: അംഗം കെ.ഇ ഇസ്മയിൽ ഉദ്ഘാടനം ചെയ്യും.

അജിത്ത് കൊളാടി മുഖ്യ പ്രഭാഷണം നടത്തും. പരിപാടി വിജയിപ്പിക്കുന്നതിന് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.സി.പി.ഐ ജില്ലാ അസി: സെക്രട്ടറി ടി.കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡണ്ട് അഡ്വ: കെ.പി ബിനൂപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ടി ബാലൻ, എ.ഐ.എസ്.എഫ് സംസ്ഥാന ജോ: സെക്രട്ടറി സി.കെ ബിജിത്ത് ലാൽ, വിമൽകുമാർ കണ്ണങ്കൈ, വൈശാഖ് കല്ലാച്ചി പ്രസംഗിച്ചു.

സംഘാടക സമിതി ഭാരവാഹികൾ ഇ.കെ വിജയൻ എം.എൽ.എ, ടി.കെ രാജൻ മാസ്റ്റർ[രക്ഷാധികാരികൾ] അഡ്വ: പി.ഗവാസ് [ചെയർമാൻ], ലിനീഷ് അരുവിക്കര[കൺവീനർ] എം.ടി ബാലൻ [ട്രഷറർ], അഭിജിത്ത് കോറോത്ത്, ടി സുഗതൻമാസ്റ്റർ, സി.എച്ച് ദിനേശൻ [വൈസ് ചെയർമാൻ] പി.പി ശ്രീജിത്ത്, അശ്വിൻ മനോജ്,ഷീമ വള്ളിൽ [ജോ: കൺവീനർ ]

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58182/aiyf-the-secular-sangam-has-formed-an-organizing-committee)