---
title: "ലൈഫിൽപ്പെടാതവർക്ക് അവസരം; ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു"
english_title: "Opportunity for the unsaved; Application for Grihasree Bhawan Yojana Date extended"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58184/opportunity-for-the-unsaved-application-for-grihasree-bhawan-yojana-date-extended"
published_at: "2022-07-29T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e41b937f2d5_ex.jpg"
keywords: []
---

# ലൈഫിൽപ്പെടാതവർക്ക് അവസരം; ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷ തീയതി ദീര്‍ഘിപ്പിച്ചു

> **Lead Summary:** **വടകര:** സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് സന്നദ്ധ സംഘടനകള്‍ / കാരുണ്യ വ്യക്തികള്‍ മുഖേന നടപ്പിലാക്കുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നത് 2022 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു.

## Article Content

**വടകര:** സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് സന്നദ്ധ സംഘടനകള്‍ / കാരുണ്യ വ്യക്തികള്‍ മുഖേന നടപ്പിലാക്കുന്ന ഗൃഹശ്രീ ഭവന പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നത് 2022 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു.

പദ്ധതി പ്രകാരം കുറഞ്ഞത് 2 സെന്റ് ഭൂമിയെങ്കിലും കൈവശമുള്ള ദുര്‍ബല/ താഴ്ന്ന വരുമാനത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് 2 ലക്ഷം രൂപ ഗവണ്‍മെന്റ് സബ്സിഡിയായി ലഭിക്കും.

ലൈഫ് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്കും വാസയോഗ്യമായ വീടില്ലാത്തവര്‍ക്കുമായിരിക്കും അര്‍ഹത. കൂടുതല്‍ വിവരങ്ങള്‍ക്ക് 04952369545, [www.kshb.kerala.gov.in.](www.kshb.kerala.gov.in.)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58184/opportunity-for-the-unsaved-application-for-grihasree-bhawan-yojana-date-extended)