---
title: "ദേശീയപാത വികസനം; പെരുവാട്ടുംതാഴ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു "
english_title: "National Highway Development; Construction work is progressing"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58263/national-highway-development-construction-work-is-progressing"
published_at: "2022-07-30T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4d1f187555_vadakara_immg.jpg"
keywords: []
---

# ദേശീയപാത വികസനം; പെരുവാട്ടുംതാഴ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു 

> **Lead Summary:** **വടകര: **ദേശീയപാത വികസനത്തിന്റെ ഭാഗമായി വടകര ടൗണിനോട് ചേർന്നുള്ള പെരുവാട്ടുംതാഴ മേൽപ്പാലത്തിന്റെ പണി പുരോഗമിക്കുന്നു. ബാഗട്ട് കമ്പനിയ്ക്കാണ് മേൽപ്പാലത്തിന്റെ നിർമ്മാണ ചുമതല.

## Article Content

**വടകര: **ദേശീയപാത വികസനത്തിന്റെ ഭാഗമായി വടകര ടൗണിനോട് ചേർന്നുള്ള പെരുവാട്ടുംതാഴ മേൽപ്പാലത്തിന്റെ പണി പുരോഗമിക്കുന്നു. ബാഗട്ട് കമ്പനിയ്ക്കാണ് മേൽപ്പാലത്തിന്റെ നിർമ്മാണ ചുമതല.

ദേശീയപാത രണ്ടായി ഭാഗിച്ചാണ് വാഹനങ്ങൾ ഇപ്പോൾ കടത്തിവിടുന്നത്. മൂന്ന് മേൽപ്പാലങ്ങളും രണ്ട് അടിപാതയുമാണ് ടൗണിലെ നിലവിലെ എസ്റ്റിമേറ്റ് പ്രകാരം ഉള്ളത്.

പെരുവാട്ടുംതാഴ, അടക്കത്തെരുവ്, പുതിയസ്റ്റാന്റ് ജംഗ്ഷനിലാണ് മേൽപ്പാലം നിർമ്മിക്കുന്നത്. കരിമ്പനപാലത്തും ലിങ്ക് റോഡിലുമാണ് അടിപാതകൾ നിർമ്മിക്കുന്നത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി വടകര ടൗണിനോട് ചേർന്നുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റികൊണ്ടിരിക്കുകയാണ്. പെരുവാട്ടുംതാഴ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് വലിയ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.

കൂറ്റൻ മതിലിന്റെ നിർമ്മാണവും സർവീസ് റോഡിന്റെ അഭാവവും യാത്ര തടസപ്പെടുത്തുന്നതിന് കാരണമാകുന്നുണ്ട്.ഇതേ തുടർന്ന് പ്രശ്നപരിഹാരത്തിന് കെ. കെ രമ എം. എൽ. എ യുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. പെരുവാട്ടുംതാഴയിൽ നിർമ്മാണപ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പൊടി ശല്യം കാരണം കച്ചവടവ്യാപാരികളിൽ നിന്ന് പരാതികൾ ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58263/national-highway-development-construction-work-is-progressing)