---
title: "കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചോറോട് യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ നടന്നു "
english_title: "Kerala State Service Pensioners Union Chorod Unit Special Convention was held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58273/kerala-state-service-pensioners-union-chorod-unit-special-convention-was-held"
published_at: "2022-07-30T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4dac10e3c2_convention.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചോറോട് യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ നടന്നു 

> **Lead Summary:** **വടകര: **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചോറോട് യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ എരപുരം മാപ്പിള എൽ. പി സ്കൂളിൽ വെച്ച് നടന്നു. ചോറോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി. ചന്ദ്രശേഖരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചോറോട് യൂണിറ്റ് സ്പെഷ്യൽ കൺവെൻഷൻ എരപുരം മാപ്പിള എൽ. പി സ്കൂളിൽ വെച്ച് നടന്നു. ചോറോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി. ചന്ദ്രശേഖരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

കെ. എസ്. എസ്. പി. യു യൂണിറ്റ് പ്രസിഡന്റ്‌ സരോജിനി കെ അധ്യക്ഷത വഹിച്ചു.വി സി നാരായണൻ, യു. രാജൻ, കെ പി. ഗോപിനാഥൻ, സതീശൻ പി കെ, ടി കെ ഭാസ്കരൻ, വി പി രമേശൻ എന്നിവർ സംസാരിച്ചു. പി വത്സരാജൻ നന്ദി പറഞ്ഞു.

ചടങ്ങിൽ 75 വയസ് കഴിഞ്ഞ പെൻഷൻകാരായ ഇ കെ കുമാരൻ, എം വി രമണി എന്നിവരെ ആദരിച്ചു. കെ രാഘവൻ മാസ്റ്റർ എന്ടോവുമെന്റ് അവാർഡ് നേടിയ പൂർണശ്രീ കെ കെ, എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആവണിനമത, സനുദേവ്കൃഷ്ണ, മനുധീരജ് എന്നിവർക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58273/kerala-state-service-pensioners-union-chorod-unit-special-convention-was-held)