---
title: "ചോളംവയൽ നാമംകുളത്തിൽ വയോധികൻ മുങ്ങി മരിച്ച നിലയിൽ "
english_title: "Elderly man drowned in Cholamvayal Namamkulam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58281/elderly-man-drowned-in-cholamvayal-namamkulam"
published_at: "2022-07-30T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4e401ec0ae_death.jpg"
keywords: []
---

# ചോളംവയൽ നാമംകുളത്തിൽ വയോധികൻ മുങ്ങി മരിച്ച നിലയിൽ 

> **Lead Summary:** **വടകര : **ചോളംവയൽ നാമംകുളത്തിൽ വയോധികനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴങ്കാവ് മേച്ചേരി നാരായണനാണ് മരിച്ചത്. വീട്ടിൽ എഴുതിവച്ച കുറിപ്പ് കണ്ടാണ് നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്.

## Article Content

**വടകര : **ചോളംവയൽ നാമംകുളത്തിൽ വയോധികനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴങ്കാവ് മേച്ചേരി നാരായണനാണ് മരിച്ചത്. വീട്ടിൽ എഴുതിവച്ച കുറിപ്പ് കണ്ടാണ് നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്.

വടകര അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം മൃതശരീരം പുറത്തെടുത്തു. സ്റ്റേഷൻ ഓഫീസർ അരുൺ കെ നേതൃത്വം നൽകി.സ്കൂബ ഡ്രൈവർമാരായ സുദീപ് എസ് ഡി,സന്തോഷ് എന്നിവർ ചേർന്നാണ് മൃതദേഹം മുങ്ങിയെടുത്തത്.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ സജീവൻ ടി,ശശി വി കെ,ഫയർ ആൻഡ് ഓഫീസർമാരായ അനിൽ കെ, റിജീഷ്, ഷാഗിൽ,അമൽ, വിപിൻ വി സി, സുബൈർ എന്നിവർ രക്ഷാ സംഘത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58281/elderly-man-drowned-in-cholamvayal-namamkulam)