---
title: "സൗജന്യ നേത്രപരിശോധനയും തിമിര ശസ്‌ത്രക്രിയാ ക്യാമ്പും 31-ന് "
english_title: "Free eye checkup and cataract surgery camp on 31st"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58304/free-eye-checkup-and-cataract-surgery-camp-on-31st"
published_at: "2022-07-30T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e4fc7b03b27_eye.jpg"
keywords: []
---

# സൗജന്യ നേത്രപരിശോധനയും തിമിര ശസ്‌ത്രക്രിയാ ക്യാമ്പും 31-ന് 

> **Lead Summary:** **മുടപ്പിലാവിൽ : **പതിയാരക്കര അഭയം ചാരിറ്റബിൾ സൊസൈറ്റിയും കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും ചേർന്നൊരുക്കുന്ന സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും ജൂലൈ 31-ന് മുടപ്പിലാവിൽ എൽ.പി. സ്കൂളിൽ നടക്കും.

## Article Content

**മുടപ്പിലാവിൽ : **പതിയാരക്കര അഭയം ചാരിറ്റബിൾ സൊസൈറ്റിയും കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും ചേർന്നൊരുക്കുന്ന സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയ ക്യാമ്പും ജൂലൈ 31-ന് മുടപ്പിലാവിൽ എൽ.പി. സ്കൂളിൽ നടക്കും.

പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷ്റഫ് ക്യാമ്പ് ഉദ്ഘാടനംചെയ്യും. ക്യാമ്പിനോടനുബന്ധിച്ച് അഭയം സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത നിർവഹിക്കും.

രജിസ്ട്രേഷന് ബന്ധപ്പെടേണ്ട നമ്പർ: 9495575574.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58304/free-eye-checkup-and-cataract-surgery-camp-on-31st)