---
title: "പയ്യോളിയിൽ അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ചു"
english_title: "An unidentified man was hit by a train and died in Payoli"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58357/an-unidentified-man-was-hit-by-a-train-and-died-in-payoli"
published_at: "2022-07-30T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e52dde8623f_rea.jpg"
keywords: []
---

# പയ്യോളിയിൽ അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ചു

> **Lead Summary:** **വടകര: **പയ്യോളി ക്രിസ്റ്റിയന്‍ പള്ളിക്ക് സമീപം അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ചു. ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം.

## Article Content

**വടകര: **പയ്യോളി ക്രിസ്റ്റിയന്‍ പള്ളിക്ക് സമീപം അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ചു. ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം.

16306 നമ്പര്‍ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഇന്റര്‍ സിറ്റി ട്രെയിന്‍ തട്ടിയാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

50-60 വയസ് പ്രായം തോന്നിക്കുന്ന ഇയാള്‍ ചുവന്ന ചെക്ക് ഷര്‍ട്ടും കറുത്ത ഡിസെനുമുള്ള ലുങ്കിയുമാണ് ധരിച്ചത്. പയ്യോളി എസ്‌ഐ രാജേഷ്, സീനിയര്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ്, രമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലതെത്തി നടപടികള്‍ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58357/an-unidentified-man-was-hit-by-a-train-and-died-in-payoli)