---
title: "ജൈവ ചത്വരം; തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ദശവൃക്ഷം പദ്ധതിക്ക് തുടക്കം"
english_title: "organic square; Dashavriksham project started in Tiruvallur Gram Panchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58373/organic-square-dashavriksham-project-started-in-tiruvallur-gram-panchayat"
published_at: "2022-07-30T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e53fee17bde_dhashavriksham.jpg"
keywords: []
---

# ജൈവ ചത്വരം; തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ദശവൃക്ഷം പദ്ധതിക്ക് തുടക്കം

> **Lead Summary:** **തിരുവള്ളൂര്‍:** ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ സംരക്ഷണത്തിനായി ആവിഷ്‌കരിച്ച ജൈവ ചത്വരത്തിലെ ദശവൃക്ഷം പദ്ധതിക്ക് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

**തിരുവള്ളൂര്‍:** ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ സംരക്ഷണത്തിനായി ആവിഷ്‌കരിച്ച ജൈവ ചത്വരത്തിലെ ദശവൃക്ഷം പദ്ധതിക്ക് തുടക്കമായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്ലാനിങ്ങ് ബോര്‍ഡ് ഉപാധ്യക്ഷന്‍ മണലില്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സീക്ക് പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി.

എ.ഇ വിഷ്ണു പ്രണവ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് എഫ്.എം മുനീര്‍, സ്ഥിരം സമിതി അധ്യക്ഷരായ നിഷില കോരപ്പാണ്ടി, പി.അബ്ദുറഹ്മാന്‍, മെമ്പര്‍മാരായ ബവിത്ത് മലോല്‍, പി.സി ഹാജറ, പി.പി രാജന്‍, രമ്യ പുലക്കുന്നുമ്മല്‍, ബി.ഡി.ഒ പ്രദീപ് കുമാര്‍, സെക്രട്ടറി പി.ജി സിന്ധു, ജില്ലാ ജൈവ വൈവിധ്യ ബോര്‍ഡ് കോര്‍ഡിനേറ്റര്‍ മഞ്ജു, ഹരിതകേരളം പ്രതിനിധി രുദ്രപ്രിയ, ബി.എം.സി കണ്‍വീനര്‍ ടി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58373/organic-square-dashavriksham-project-started-in-tiruvallur-gram-panchayat)