---
title: "അക്കാദമി അവാർഡ്; കടത്തനാട് നാരായണൻമാസ്റ്ററെ കെ.കെ രമ എം.എൽ.എ ആദരിച്ചു "
english_title: "Academy Award; KK Rama MLA honored Kathtanad Narayananmaster"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58374/academy-award-kk-rama-mla-honored-kathtanad-narayananmaster"
published_at: "2022-07-30T19:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e540aec8fbb_rema.jpg"
keywords: []
---

# അക്കാദമി അവാർഡ്; കടത്തനാട് നാരായണൻമാസ്റ്ററെ കെ.കെ രമ എം.എൽ.എ ആദരിച്ചു 

> **Lead Summary:** **വടകര:** സാഹിത്യമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രൊഫ. കടത്തനാട് നാരായണൻ മാസ്റ്ററെ കെ.കെ രമ എം.എൽ.എ ആദരിച്ചു.

## Article Content

**വടകര:** സാഹിത്യമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ പ്രൊഫ. കടത്തനാട് നാരായണൻ മാസ്റ്ററെ കെ.കെ രമ എം.എൽ.എ ആദരിച്ചു.

അദ്ദേഹത്തിന്റെ വീട്ടിലെത്തി പൊന്നാടയും ഉപഹാരവും നൽകി. വടകരയിലെ പുരോഗമന പ്രസ്ഥാനങ്ങളിലെ സൗമ്യ സാന്നിധ്യമായ നാരായണൻ മാസ്റ്റർക്ക് ലഭിച്ച പുരസ്‌കാരം വടകരയ്ക്ക് അഭിമാനമാണെന്ന് കെ.കെ രമ എം.എൽ.എ പറഞ്ഞു.

വി.പി നെസ്ലി, എ.പി ഷാജിത്ത്, ഇ.കെ പ്രദീപ്കുമാർ എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58374/academy-award-kk-rama-mla-honored-kathtanad-narayananmaster)