---
title: "പാൽ മധുരം; ചോറോട് ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി"
english_title: "Milk is sweet; Rice and dairy farmer outreach program was conducted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58376/milk-is-sweet-rice-and-dairy-farmer-outreach-program-was-conducted"
published_at: "2022-07-30T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e54240a7221_ksheeram.jpg"
keywords: []
---

# പാൽ മധുരം; ചോറോട് ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി

> **Lead Summary:** **വടകര: **വടകര ക്ഷീര വികസന യൂണിറ്റിന്റെയും ചോറോട് ക്ഷീര സഹകരണ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തി. ചോറോട് ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **വടകര ക്ഷീര വികസന യൂണിറ്റിന്റെയും ചോറോട് ക്ഷീര സഹകരണ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി നടത്തി. ചോറോട് ഗ്രാമപഞ്ചായത്ത് അംഗം പ്രസാദ് വിലങ്ങിൽ ഉദ്ഘാടനം ചെയ്തു.

ചോറോട് ക്ഷീരോൽപ്പാദക സഹകരണ സംഘം ഡയറക്ടർ എം.എം.ശശി അ ദ്ധ്യക്ഷത വഹിച്ചു.ലാഭകരമായ ക്ഷീരോൽപ്പാദനം എന്ന വിഷയത്തിൽ റിട്ടയേർഡ് സീനിയർ ക്ഷീര വികസന ഓഫീസർ എം.ഉണ്ണികൃഷ്ണൻ ക്ലാസ്സെടുത്തു.

ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ച് വടകര ക്ഷീരവികസന യൂണിറ്റ് ഓഫിസർ ശ്രീജിത്ത് സി.പി. വിശദീകരിച്ചു. ചോറോട് ക്ഷീരോൽപ്പാദക സഹകരണ സംഘം സെക്രട്ടറി എം.അനിൽകുമാർ സ്വാഗതവും സംഘം ഡയറക്ടർ ശ്രീജു സി.കെ.നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58376/milk-is-sweet-rice-and-dairy-farmer-outreach-program-was-conducted)