---
title: "വടകരയിലെ കഞ്ചാവ് വേട്ട: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു "
english_title: "Ganja poaching in Vadakara: All accused acquitted"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58378/ganja-poaching-in-vadakara-all-accused-acquitted"
published_at: "2022-07-30T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e54310c4ea4_kanchav.jpg"
keywords: []
---

# വടകരയിലെ കഞ്ചാവ് വേട്ട: മുഴുവൻ പ്രതികളെയും വെറുതെ വിട്ടു 

> **Lead Summary:** **വടകര: **കരിമ്പനപ്പാലത്തെ പൂട്ടിയിട്ട പെട്രോൾ പമ്പ് കോമ്പൗണ്ടിൽ നിന്ന് 15 കിലോ കഞ്ചാവ് പിടിച്ച കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.

## Article Content

**വടകര: **കരിമ്പനപ്പാലത്തെ പൂട്ടിയിട്ട പെട്രോൾ പമ്പ് കോമ്പൗണ്ടിൽ നിന്ന് 15 കിലോ കഞ്ചാവ് പിടിച്ച കേസിൽ മുഴുവൻ പ്രതികളും കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.

തലശ്ശേരി മട്ടാമ്പ്രം സ്വദേശി പള്ളിക്കണ്ടി മുഹമ്മദ് സാദിക്ക് (44) തലശ്ശേരി ഗോപാൽപേട്ട ആയിഷ മൻസിൽ നിയാസ് (34), മുഴപ്പിലങ്ങാട് സ്വദേശി സഹീർ, (41)നീർ വാരം സ്വദേശി രഞ്ജിത്ത്(49) എന്നിവരെയാണ് വടകരനാർക്കോട്ടിക്ക് സ്പെഷ്യൽ കോടതി ജഡ്ജ് വി.പി.യം സുരേഷ് ബാബു വെറുതെ വിട്ടത്.

20l 6 ഏപ്രിൽ 23 ന് വൈകിട്ട് 6: 30 മണിക്ക് വടകര പോലീസ് പ്രതികളെ 14.665 കിലോഗ്രാം, കഞ്ചാവുമായി പിടികൂടി എന്നാണ് കേസ്.പ്രോസിക്യൂഷന് പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് വിധിയിൽ പറയുന്നു.പ്രതികൾക്കു വേണ്ടി അഭിഭാഷകരായ പി.പി.സുനിൽകുമാർ, ഒ ടി.ജാബിഷ്, രഞ്ജിത്ത്, മഹേഷ് വർമ്മ എന്നിവർ ഹാജരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58378/ganja-poaching-in-vadakara-all-accused-acquitted)