---
title: "'ബി - കെയർ ഫുൾ' ലഘു ചലചിത്ര മത്സരത്തിൽ വിജയത്തിളക്കവുമായി മേമുണ്ട സ്കൂൾ"
english_title: "B - Care Full Short film competition With success Memunda School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58403/b-care-full-short-film-competition-with-success-memunda-school"
published_at: "2022-07-30T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e5606451386_amegh.jpg"
keywords: []
---

# 'ബി - കെയർ ഫുൾ' ലഘു ചലചിത്ര മത്സരത്തിൽ വിജയത്തിളക്കവുമായി മേമുണ്ട സ്കൂൾ

> **Lead Summary:** > **വടകര : **"ബി - കെയർ ഫുൾ '' ലഘു ചലചിത്ര മത്സരത്തിൽ വിജയത്തിളക്കവുമായി മേമുണ്ട സ്കൂൾ.** **കഥയും തിരക്കഥയും ഷൂട്ടിംഗും എഡിറ്റിംഗുമെല്ലാം ഒറ്റയ്ക്ക് നിർവ്വഹിച്ച അമോഘിൻെറ ചലച്ചിത്രാവിഷ്കാരത്തിനാണ് സമ്മാനം ലഭിച്ചിട്ടുള്ളത്. SCRT (ഡയറ്റ് കോഴിക്കോട്) ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിലാണ് മേമുണ്ട സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

## Article Content

> **വടകര : **"ബി - കെയർ ഫുൾ '' ലഘു ചലചിത്ര മത്സരത്തിൽ വിജയത്തിളക്കവുമായി മേമുണ്ട സ്കൂൾ.** **കഥയും തിരക്കഥയും ഷൂട്ടിംഗും എഡിറ്റിംഗുമെല്ലാം ഒറ്റയ്ക്ക് നിർവ്വഹിച്ച അമോഘിൻെറ ചലച്ചിത്രാവിഷ്കാരത്തിനാണ് സമ്മാനം ലഭിച്ചിട്ടുള്ളത്. SCRT (ഡയറ്റ് കോഴിക്കോട്) ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിലാണ് മേമുണ്ട സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.

മുഴുവൻ വിദ്യർത്ഥികൾക്കും നൽകിയ അറിയിപ്പിന് ചെവിയോർത്ത അമോഘ് തൻ്റെ കൊച്ചനുജനെ കൂട്ടുപിടിച്ചാണ് തൻ്റെ ആദ്യ സിനിയുടെ കാമറ ചലിപ്പിച്ചത്.

അനുജൻ റിഷികേശിനെ നടനാക്കി മൊബൈൽ കാമറയിൽ ആക്ഷൻ കട്ട് പറഞ്ഞ് സിനിമ നിർമ്മിക്കുമ്പോൾ അത് പലരേയും പിന്നിലാക്കി സമ്മാനം നേടുന്ന ഒന്നായിതീരുമെന്ന് അമോഘ് കരുതിയിരുന്നില്ല.

മേമുണ്ട സ്കൂൾ അധ്യാപിക സിജിയും അച്ഛൻ മുരളീകൃഷ്ണനും അമോഘിൻ്റെ കാമറയിലൂടെ കഥാപാത്രങ്ങളായി പകർത്തപ്പെടുന്നുണ്ട്.

ചുരുങ്ങിയ സമയത്തിനുള്ളിൽ കഥയും തിരക്കഥയുമുണ്ടാക്കി ചലച്ചിത്രം (Be carefaul) നിർമ്മിച്ച അമോഘിൻ്റെ സിനിമയ്ക് അംഗീകാരം ലഭിച്ചതോടെ ഒൻപത് എൻലെ അമോഘിന് അധ്യാപകരുടേയും സഹപാഠികളുടേയും അഭിനന്ദന പ്രവാഹമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58403/b-care-full-short-film-competition-with-success-memunda-school)