---
title: "ഓർക്കാട്ടേരി ആശ ഹെൽത്ത് സെന്ററിൽ ഹെപ്പറ്റൈറ്റിസ്  ദിനാചരണം"
english_title: "Hepatitis Day Celebration at Orchateri Asha Health Centre"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58483/hepatitis-day-celebration-at-orchateri-asha-health-centre"
published_at: "2022-07-31T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e61e57d9fa4_hyppattaittis.jpg"
keywords: []
---

# ഓർക്കാട്ടേരി ആശ ഹെൽത്ത് സെന്ററിൽ ഹെപ്പറ്റൈറ്റിസ്  ദിനാചരണം

> **Lead Summary:** **വടകര: **ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിൻ്റെ ഭാഗമായി ഓർക്കാട്ടേരി ആശ ഹെൽത്ത് സെന്ററും WDW IMA വടകരയും സംയുക്തമായി ചേർന്ന് ഹെപ്പറ്റൈറ്റിസ് ദിനാചരണം നടത്തി.

## Article Content

**വടകര: **ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിൻ്റെ ഭാഗമായി ഓർക്കാട്ടേരി ആശ ഹെൽത്ത് സെന്ററും WDW IMA വടകരയും സംയുക്തമായി ചേർന്ന് ഹെപ്പറ്റൈറ്റിസ് ദിനാചരണം നടത്തി.

ഓർക്കാട്ടേരി ആശ ഹെൽത്ത് സെന്ററിൽ വെച്ച് നടന്ന ദിനാചരണത്തിൽ വനിത ഫിസിഷ്യൻ ഡോക്ടർ നീതു ഒ വി മുഖ്യപ്രഭാഷണം ചടങ്ങിൽ നടത്തി.ആശാ ഓർക്കാട്ടേരി മാനേജർ മുഹമ്മദ് അൽത്താഫ് സ്വാഗതം പറഞ്ഞു.

ഡോക്ടർ ബിജിന കെ ഡി അധ്യക്ഷയായി. കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോക്ടർ ശ്രീകല പോരൂർ ആശംസ പറഞ്ഞു .കൺസൾട്ടി ഇൻ ചാർജ് സിസ്റ്റർ അനു നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58483/hepatitis-day-celebration-at-orchateri-asha-health-centre)