---
title: "വടകരയിൽ സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി "
english_title: "Plastic products banned by the government were seized in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58493/plastic-products-banned-by-the-government-were-seized-in-vadakara"
published_at: "2022-07-31T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e629b3b8164_police.jpg"
keywords: []
---

# വടകരയിൽ സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി 

> **Lead Summary:** **വടകര: **നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വടകരയിൽ പിടികൂടി. പുതിയ ബസ്സ്സ്റ്റാന്റിലെ സ്റ്റാളുകൾ, വിവിധ കച്ചവട സ്ഥാപനങ്ങൾ, തട്ടുകടകൾ, ഹോട്ടലുകൾ, എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ പിടികൂടിയത്.സർക്കാർ നിരോധിച്ച പുനരുപയോഗ സാധ്യത ഇല്ലാത്ത പ്ലാസ്റ്റിക് കാരിബാഗുകൾ, ഡിസ്പോസിബിൾ ഗ്ലാസുകൾ മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.

## Article Content

**വടകര: **നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വടകരയിൽ പിടികൂടി. പുതിയ ബസ്സ്സ്റ്റാന്റിലെ സ്റ്റാളുകൾ, വിവിധ കച്ചവട സ്ഥാപനങ്ങൾ, തട്ടുകടകൾ, ഹോട്ടലുകൾ, എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ഉൽപ്പനങ്ങൾ പിടികൂടിയത്.സർക്കാർ നിരോധിച്ച പുനരുപയോഗ സാധ്യത ഇല്ലാത്ത പ്ലാസ്റ്റിക് കാരിബാഗുകൾ, ഡിസ്പോസിബിൾ ഗ്ലാസുകൾ മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്.

സർക്കാർ ഈ ഒന്നാം തിയതി മുതൽ നിരോധനം ഏർപ്പെടുത്തിയെങ്കിലും അതിനെ മറി കടന്നുകൊണ്ട് പല സ്ഥാപനങ്ങളും വില്പനയ്ക്ക് ഇവ ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെയടിസ്ഥാനത്തിൽ രാത്രികാല സ്‌ക്വാഡ് പരിശോധന ഊർജിതമാക്കാൻ നഗരസഭ സെക്രട്ടറി ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാദിവസങ്ങളും നഗരസഭ ആരോഗ്യവിഭാഗം പരിശോധന കർശനമാക്കി.

വടകര നഗരസഭ ആരോഗ്യവിഭാഗം ജെ. ജെ രാജേഷ്കുമാറിന്റെ നേതൃത്വത്തിലാണ് രാത്രികാല ഹെൽത്ത്‌ സ്‌ക്വാഡിന്റെ പരിശോധന നടന്നത്. കോട്ടക്കടവ്, പുതിയബസ്സ്റ്റാന്റ് എന്നിവിടങ്ങളിൽ വീണ്ടും മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തുകയും പരിശോധിച്ചപ്പോൾ വീടുകളിൽ നിന്നുള്ള വെയിസ്റ്റാണ് ഇതെന്നു തിരിച്ചറികയും ചെയ്തു. നഗരസഭയുടെ മാലിന്യ പരിപാലന സംവിധാനം ഉപയോഗപ്പെടുത്താതെ ചില വീട്ടുകാരും കച്ചവടക്കാരും ഇത്തരം പ്രവർത്തികൾ ചെയ്യുന്നു എന്നത് പൊതുസമൂഹത്തിനുതന്നെ വെല്ലുവിളിയായി മാറി കഴിഞ്ഞു എന്ന് അധികൃതർ പറഞ്ഞു .

വരും ദിവസങ്ങളിൽ സി. സി. ടി. വി ക്യാമറ സജ്ജമാക്കികൊണ്ട് മാലിന്യം നിക്ഷേപിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കണ്ടെത്തി ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് നഗരസഭ ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള യോഗം തീരുമാനിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58493/plastic-products-banned-by-the-government-were-seized-in-vadakara)