---
title: "സാന്റ്ബാങ്ക്സ് റോഡിൽ പാർക്കിംഗ് ഏരിയ കൈയ്യേറി കച്ചവടത്തിന് ബങ്ക് സ്ഥാപിക്കുന്നു"
english_title: "The parking area on Sandbanks Road is being set up as a stall for hand-me-downs"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58498/the-parking-area-on-sandbanks-road-is-being-set-up-as-a-stall-for-hand-me-downs"
published_at: "2022-07-31T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e62e32b8bb1_bang.jpg"
keywords: []
---

# സാന്റ്ബാങ്ക്സ് റോഡിൽ പാർക്കിംഗ് ഏരിയ കൈയ്യേറി കച്ചവടത്തിന് ബങ്ക് സ്ഥാപിക്കുന്നു

> **Lead Summary:** **വടകര: **സാന്റ്ബാങ്ക്സ് ടൂറിസം കേന്ദ്രത്തിന് മുന്നിൽ പൊതുമരാമത്ത് റോഡിൽ പാർക്കിംഗ് ഏരിയ കൈയ്യേറി കച്ചവടത്തിന് ബങ്ക് സ്ഥാപിക്കുന്നു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും ഡിടിപിസിയുടെയും നേതൃത്വത്തിൽ നഗരസഭ അനുവദിച്ച ഏഴ് തട്ടുകടക്കാർക്ക് 2 മീറ്റർ നീളത്തിലൂം 2 മീറ്റർ വീതിയിലൂം സമചതുരത്തിൽ 7 കച്ചവടക്കാർക്ക് വാർഡ് കൗണ്‍സിലറുടെ അഭ്യർത്ഥന പ്രകാരം അനുവദിച്ച ബങ്കുകൾക്ക് പുറമെയാണ് കച്ചവടം ചെയ്യുന്ന രണ്ട് പേർ സ്ഥലം കൈയ്യേറി പുതിയ ബങ്കുകൾ സ്ഥാപിക്കുന്നത്.

## Article Content

**വടകര: **സാന്റ്ബാങ്ക്സ് ടൂറിസം കേന്ദ്രത്തിന് മുന്നിൽ പൊതുമരാമത്ത് റോഡിൽ പാർക്കിംഗ് ഏരിയ കൈയ്യേറി കച്ചവടത്തിന് ബങ്ക് സ്ഥാപിക്കുന്നു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും ഡിടിപിസിയുടെയും നേതൃത്വത്തിൽ നഗരസഭ അനുവദിച്ച ഏഴ് തട്ടുകടക്കാർക്ക് 2 മീറ്റർ നീളത്തിലൂം 2 മീറ്റർ വീതിയിലൂം സമചതുരത്തിൽ 7 കച്ചവടക്കാർക്ക് വാർഡ് കൗണ്‍സിലറുടെ അഭ്യർത്ഥന പ്രകാരം അനുവദിച്ച ബങ്കുകൾക്ക് പുറമെയാണ് കച്ചവടം ചെയ്യുന്ന രണ്ട് പേർ സ്ഥലം കൈയ്യേറി പുതിയ ബങ്കുകൾ സ്ഥാപിക്കുന്നത്.

ഇത് മറ്റു കച്ചവടക്കാർക്കും സാന്റ്ബാങ്ക്സിലെത്തുന്ന സഞ്ചാരികൾക്ക് വാഹനം പാർക്ക് ചെയ്യുന്നതിനും കാൽനടക്കും പ്രയാസം ഉണ്ടാക്കുന്നതാണ്. ടൂറിസം വകുപ്പിനോട് ഏഴ് കടകൾക്ക് സാന്റ്ബാങ്ക്സിനുളളിൽ കച്ചവടം ചെയ്യുന്നതിന് ബങ്കുകൾ സ്ഥാപിച്ച് നിശ്ചിത ഫീ വാങ്ങുന്നതിന് നേരത്തെ നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഡിടിപിസിയുടെ നേതൃത്വത്തിൽ കച്ചവടം ചെയ്യുന്നവരെ ടൂറിസം വകുപ്പിന് ഉപയോഗാവശ്യം കൈമാറിയ റവന്യൂ സ്ഥലത്ത് നിന്നും ഏഴ് കച്ചവടക്കാരെയും ഒഴിപ്പിച്ച് പൊതുമരാമത്ത് റോഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തേക്ക് നഗരസഭയും ഡിടിപിസിയും ഇവരെ മാറ്റുകയായിരുന്നു.

സംസ്ഥാന ദാരിദ്ര്യ നിർമാർജന മിഷനിൽ നഗരസഭ നഗരത്തിലെ തട്ടുകടകൾക്ക് ആധുനിക രീതിയിൽ തട്ടുകടകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി സാന്റ്ബാങ്ക്സിലെ ഏഴ് തട്ടുകടകളെയും ഉൾപ്പെടുത്തിയെങ്കിലും വർഷങ്ങളായിട്ടും ഒരു തട്ടുകടക്കുള്ള ഫണ്ട് പോലും ലഭിച്ചിട്ടില്ല. സാന്റ്ബാങ്ക്സിലെത്തുന്ന സഞ്ചാരികൾക്കും പൊതുജനങ്ങൾക്കും തൊട്ടടുത്ത് താമസിക്കുന്ന വീട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന സർക്കാർ സ്ഥലം കൈയ്യേറിയുള്ള ബങ്ക് നിർമ്മാണം പൊളിച്ച് മാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58498/the-parking-area-on-sandbanks-road-is-being-set-up-as-a-stall-for-hand-me-downs)