---
title: "നടക്കുതാഴ-ചോറോട് എൻ സി കനാൽ സംരക്ഷണ നടപടി എങ്ങുമെത്തിയില്ല; ജനം ദുരിതത്തിൽ "
english_title: "Nadkuthazha-Chorod NC Canal Conservation Action Goes Nowhere; People are in trouble"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58510/nadkuthazha-chorod-nc-canal-conservation-action-goes-nowhere-people-are-in-trouble"
published_at: "2022-07-31T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e63d7bd87d4_KANAAL.jpg"
keywords: []
---

# നടക്കുതാഴ-ചോറോട് എൻ സി കനാൽ സംരക്ഷണ നടപടി എങ്ങുമെത്തിയില്ല; ജനം ദുരിതത്തിൽ 

> **Lead Summary:** **വടകര: **നഗരസഭയിലും രണ്ട് പഞ്ചായത്തിലും വ്യാപിച്ചുകിടക്കുന്ന നടക്കുതാഴ-ചോറോട് എൻ സി കനാൽ സംരക്ഷണ നടപടി എങ്ങും എത്തിയില്ല.1967 ൽ പണിതുടങ്ങിയ കനാലിൽ കരിങ്കല്ല് കൊണ്ട് അരിക് കെട്ടുക മാത്രമാണ് ചെയ്തത്. മഴകാലത്ത് വെള്ളം പൊങ്ങുന്ന കനാലിൽ മണ്ണ് നീക്കാൻ രണ്ട് വർഷം മുൻപാണ് 80 ലക്ഷം രൂപ ചിലവിട്ട് നടത്തിയ പണിയിൽ അഴിമതി ആരോപണം ഉയർന്നത്തോടെ ഏറെ വിവാദങ്ങൾ ഉണ്ടായി.

## Article Content

**വടകര: **നഗരസഭയിലും രണ്ട് പഞ്ചായത്തിലും വ്യാപിച്ചുകിടക്കുന്ന നടക്കുതാഴ-ചോറോട് എൻ സി കനാൽ സംരക്ഷണ നടപടി എങ്ങും എത്തിയില്ല.1967 ൽ പണിതുടങ്ങിയ കനാലിൽ കരിങ്കല്ല് കൊണ്ട് അരിക് കെട്ടുക മാത്രമാണ് ചെയ്തത്. മഴകാലത്ത് വെള്ളം പൊങ്ങുന്ന കനാലിൽ മണ്ണ് നീക്കാൻ രണ്ട് വർഷം മുൻപാണ് 80 ലക്ഷം രൂപ ചിലവിട്ട് നടത്തിയ പണിയിൽ അഴിമതി ആരോപണം ഉയർന്നത്തോടെ ഏറെ വിവാദങ്ങൾ ഉണ്ടായി.

വടകര നഗരസഭയ്ക്ക് പുറമെ ഏറാമല, ചോറോട് പഞ്ചായത്തുകളിൽ കുറുവയിൽ മുതൽ കളിയാംവള്ളി വരെ വ്യാപിച്ചുകിടക്കുന്ന 8 കിലോമീറ്ററിൽ ജലസേചനത്തിനും നീർമറിക്കാനുമാണ് കനാൽ നിർമ്മിച്ചത്.എന്നാൽ കനാൽ പരിപാലനം കൃത്യമായി നടക്കാത്തതുകാരണം പല ഭാഗത്തും മണ്ണിടിഞ്ഞു.ഇതോടെ കനത്ത മഴയിൽ കനാലിനടുത്ത് വെള്ളപൊക്കം പതിവായി.

കുറ്റ്യാടി പുഴ കരകവിയുമ്പോൾ കനാലിൽ വെള്ളം നിറയുന്നത് പരിസരത്തുള്ള കർഷകർക്കും വീട്ടുകാർക്കും ഭീഷണിയാണ്.കനാൽ കൊണ്ട് പ്രയോജനമില്ലാത്തത് കാരണം ഇരുകരയിലും കൃഷി കുറവാണ്. വയലേലകൾ പലഭാഗത്തും കളിമണ്ണ് എടുക്കുന്ന കുണ്ടുകളായി മാറി. കനാലിലെ വെള്ളം നിയന്ത്രിക്കാൻ ഉണ്ടാക്കിയ ചീർപ്പുകൾ പലതും അശാസ്ത്രീയമാണ്.

കനാലിന്റെ ഇല്ലത്ത് താഴെ ഭാഗത്തെ ചീർപ്പുകൾ പലതും കോൺക്രീറ്റ് ചെയ്തതിന്റെ അഭാഗത കാരണം നീരൊഴുക്കിലും പ്രശ്നമുണ്ട്.പല ഭാഗത്തും കാടുമൂടി മാലിന്യം നിറഞ്ഞു.കോടികൾ ചിലവിട്ട് കനാലിന്റെ അടിഭാഗം കല്ലുവെച്ച് കെട്ടിയെങ്കിലും കല്ലുകൾ കാണാത്ത തരത്തിലാണ് ഇപ്പോൾ.ശാസ്ത്രീയമായ കനാൽ സംവിധാനം നടപ്പാക്കണമെന്നാണ് കർഷകരും കനാൽ സംരക്ഷണ സമിതിയും ആവശ്യപെടുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58510/nadkuthazha-chorod-nc-canal-conservation-action-goes-nowhere-people-are-in-trouble)