---
title: "വലിയ പറമ്പത്ത് ബാബുവിന്റെ  കുടുംബത്തിന് കരുതലേകാന്‍ നാട് ഒന്നാകെ"
english_title: "Babu family Aid committee was formed -chorode panchayath "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5853/babu-family-aid-committee-was-formed-chorode-panchayath"
published_at: "2021-10-18T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d5a3178237_commitite .jpg"
keywords: []
---

# വലിയ പറമ്പത്ത് ബാബുവിന്റെ  കുടുംബത്തിന് കരുതലേകാന്‍ നാട് ഒന്നാകെ

> **Lead Summary:** **വൈക്കിലശ്ശേരി:** ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാാം വാര്‍ഡ് വൈക്കിലശ്ശേരി തെരുവിലെ വലിയ പറമ്പത്ത് ബാബു ക്യാന്‍സര്‍ രോഗം പിടിപെട്ട് അകാലത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് അനാഥമാകുന്ന കുടുംബത്തെ സംരക്ഷിക്കുന്നതിനായ് നാട്ടുകാര്‍ ചേര്‍ന്ന് കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു.

## Article Content

**വൈക്കിലശ്ശേരി:** ചോറോട് ഗ്രാമപഞ്ചായത്ത് പതിനൊന്നാാം വാര്‍ഡ് വൈക്കിലശ്ശേരി തെരുവിലെ വലിയ പറമ്പത്ത് ബാബു ക്യാന്‍സര്‍ രോഗം പിടിപെട്ട് അകാലത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് അനാഥമാകുന്ന കുടുംബത്തെ സംരക്ഷിക്കുന്നതിനായ് നാട്ടുകാര്‍ ചേര്‍ന്ന് കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു.

ഭാര്യയും, നിത്യരോഗിയായ അമ്മയും, വിദ്യാര്‍ത്ഥികളായ രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം ബാബു കേബിള്‍ വര്‍ക്കിന് പോയി കിട്ടുന്ന വരുമാനം മാത്രമായിരുന്നു. മൂത്ത മകള്‍ ഡിഗ്രിക്കും ഇളയവള്‍ ഒമ്പതാം ക്ലാസ്സിലും പഠിക്കുകയാണ്.വാര്‍ഡ് മെമ്പര്‍ പ്രസാദ് വിലങ്ങില്‍ വിളിച്ചു ചേര്‍ത്ത നാട്ടുകാരുടെ യോഗത്തില്‍ വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ മോഹന്‍ അദ്യക്ഷത വഹിച്ചു.

ചോറോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനീഷ് കുമാര്‍ ടി.പി, കെ.ജംഷിദ ടീച്ചര്‍, എന്‍ .പ്രഭാകരന്‍, സി.പി.ചന്ദ്രന്‍, എന്‍.കെ.മോഹനന്‍, എന്‍.കണാരന്‍, സുരേന്ദ്രന്‍ എം.ടി.കെ, എം.അശോകന്‍, ബിജു വി.ടി.കെ, സതീഷ് കുമാര്‍ എം, എന്‍.ടി.ഷാജി, അനി മാസ്റ്റര്‍, പ്രജീഷ് കുമാര്‍ വി.എം, എന്നിവര്‍ പ്രസംഗിച്ചു.

ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ (മുഖ്യരക്ഷാധികാരി ) വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാ മോഹന്‍, ചോറോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മനീഷ് കുമാര്‍ ടി.പി, കെ.ജംഷിദ ടീച്ചര്‍ (രക്ഷാധികാരികള്‍) വാര്‍ഡ് മെമ്പര്‍ പ്രസാദ് വിലങ്ങില്‍ (പ്രസിഡണ്ട്) സി.പി.ചന്ദ്രന്‍, എന്‍.ടി.ഷാജി, എന്‍.കെ.മോഹനന്‍ (വൈസ് പ്രസിഡണ്ടുമാര്‍) പ്രജീഷ് കുമാര്‍ വി.എം (സെക്രട്ടറി) ബിജു വി.ടി.കെ, സതീഷ് കുമാര്‍ എം,അനി മാസ്റ്റര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എം.ടി.കെ സുരേന്ദ്രന്‍ (ഖജാന്‍ജി) എന്നിവര്‍ ഭാരവാഹികളായ് അമ്പത്തിഒന്നംഗ കമ്മിറ്റി രൂപീകരിച്ചു.

ഭാരവാഹികളുടെ പേരില്‍ ചോറോട് സര്‍വ്വീസ് സഹകരണ ബേങ്കില്‍ AC/No: CHRD10 2010 0 16000 | FCS C ICICOOOOl O4 എന്ന നമ്പറില്‍ സഹായങ്ങള്‍ നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5853/babu-family-aid-committee-was-formed-chorode-panchayath)