---
title: "സമാധാനം തകർക്കുന്നു; വർഗ്ഗീയ സംഘടനകൾ നാടിന്റെ സമാധാനം തകർക്കുന്നു - ആർ ഷഹിൻ "
english_title: "disturbing the peace; Communal organizations are destroying the peace of the country - R Shahin"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58564/disturbing-the-peace-communal-organizations-are-destroying-the-peace-of-the-country-r-shahin"
published_at: "2022-07-31T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e6907fac9da_Untitled-1.jpg"
keywords: []
---

# സമാധാനം തകർക്കുന്നു; വർഗ്ഗീയ സംഘടനകൾ നാടിന്റെ സമാധാനം തകർക്കുന്നു - ആർ ഷഹിൻ 

> **Lead Summary:** **വടകര : **വർഗ്ഗീയ ആശയങ്ങളും അത്തരം സംഘടനകളും യുവാക്കളിൽ അരാഷ്ട്രീയ ചിന്ത വളർത്തി നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഡശ്രമം നടത്തുന്നുവെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആർ. ഷഹിൻ.

## Article Content

**വടകര : **വർഗ്ഗീയ ആശയങ്ങളും അത്തരം സംഘടനകളും യുവാക്കളിൽ അരാഷ്ട്രീയ ചിന്ത വളർത്തി നാടിൻ്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ഗൂഡശ്രമം നടത്തുന്നുവെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ആർ. ഷഹിൻ.

ബിജെപിയും സിപിഎമ്മും അധികാരത്തിനു വേണ്ടി വർഗീയതയെ കൂട്ടുപിടിക്കുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കാനും ജനങ്ങളെ ബോധവൽക്കരിക്കാനുമുള്ള ഉത്തരവാദിത്തം ഓരോ യൂത്ത് കോൺഗ്രസ് പ്രവർത്തകനും നിറവേറ്റണമെന്നും അധികാരം ലഭിച്ചാലും ഇല്ലെങ്കിലും വർഗീയതക്കെതിരെയുള്ള ബദൽ രാഷ്ട്രീയത്തിനു നേതൃത്വം നൽകാൻ എല്ലാ കാലത്തും കോൺഗ്രസ് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോൺഗ്രസ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വടകരയിൽ നടത്തിയ പുന്ന നൗഷാദ് രക്തസാക്ഷിദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി ഇ കെ ശീതൾരാജ് അധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം ബവിത്ത് മലോൽ വടകര ബ്ലോക്ക്, കോൺഗ്രസ്സ് പ്രസിഡണ്ട് പുറന്തോടത്ത് സുകുമാരൻ എസ് സുനന്ദ് , വി ടി സൂരജ് എന്നിവർ സംസാരിച്ചു. വടകര നിയോജക മണ്ഡലം പ്രസിഡണ്ട് സുബിൻ മടപ്പളളി സ്വാഗതവും സജിത്ത് മാരാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58564/disturbing-the-peace-communal-organizations-are-destroying-the-peace-of-the-country-r-shahin)