---
title: "ജാഗ്രത നിർദ്ദേശം; പ്രത്യേക കടലാക്രമണ സധ്യതയെന്ന് വകുപ്പിൻ്റെ മുന്നറിയിപ്പ്"
english_title: "Cautionary note; The department has warned that there is a possibility of a special sea attack"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58598/cautionary-note-the-department-has-warned-that-there-is-a-possibility-of-a-special-sea-attack"
published_at: "2022-07-31T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e6c12645112_Untitled-1.jpg"
keywords: []
---

# ജാഗ്രത നിർദ്ദേശം; പ്രത്യേക കടലാക്രമണ സധ്യതയെന്ന് വകുപ്പിൻ്റെ മുന്നറിയിപ്പ്

> **Lead Summary:** ** വടകര :** പ്രത്യേക കടലാക്രമണ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് .ജൂലൈ 31 മുതൽ ആഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകിയിരിക്കുന്നു.

## Article Content

** വടകര :** പ്രത്യേക കടലാക്രമണ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് .ജൂലൈ 31 മുതൽ ആഗസ്റ്റ് 4 വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകിയിരിക്കുന്നു.

നാളെ ( തിങ്കളാഴ്‌ച്ച) രാവിലെ മുതൽ അറബിക്കടലിൽ 1 മീറ്ററിൽ അധികം ഉയരത്തിൽ തിരമാലക്ക് സാധ്യത ഉണ്ട്. ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോവാൻ കൂടുതൽ സാധ്യത ഉള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണം.

അറബിക്കടലിൽ അടുത്ത 5 ദിവസങ്ങളിൽ യാതൊരു കാരണവശാലും മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ല. ആഗസ്ത് 4 വരെയുള്ള വേലിയേറ്റ-വേലിയിറക്ക സമയവും ഉയരവും (INCOIS- based on Cochin station)

വേലിയേറ്റ-വേലിയിറക്ക സമയങ്ങൾ കേരളത്തിന്റെ വടക്കും തെക്കും ചെറിയ മാറ്റങ്ങൾ ഉണ്ടായിരിക്കും. വേലിയേറ്റത്തിന്റെ നിരക്ക് സാധാരണയിൽ കൂടുതൽ (above average) കാണിക്കുന്നു. ശക്തമായ മഴയുടെ സാഹചര്യത്തിൽ വേലിയേറ്റ സമയങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത ഉള്ളതുകൊണ്ട് പ്രത്യേകം ജാഗ്രത പാലിക്കണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58598/cautionary-note-the-department-has-warned-that-there-is-a-possibility-of-a-special-sea-attack)