---
title: "ഒരുകോടി നഷ്ടപരിഹാരം; വിധി മുക്കാളിയിൽ അധ്യാപിക ലോറിയിടിച്ച് മരിച്ച കേസിൽ "
english_title: "One crore compensation; In the case where the teacher died after being hit by a lorry in Mukali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58636/one-crore-compensation-in-the-case-where-the-teacher-died-after-being-hit-by-a-lorry-in-mukali"
published_at: "2022-08-01T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7517ad798e_rupees.jpg"
keywords: []
---

# ഒരുകോടി നഷ്ടപരിഹാരം; വിധി മുക്കാളിയിൽ അധ്യാപിക ലോറിയിടിച്ച് മരിച്ച കേസിൽ 

> **Lead Summary:** **വടകര : **അധ്യാപിക ലോറിയിടിച്ച് മരിച്ച കേസിൽ ഒരുകോടിരൂപ നഷ്ടപരിഹാരം നൽകാൻ വടകര മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ വിധിച്ചു. ചോമ്പാല കല്ലാമല പൊന്നങ്കണ്ടി പി.കെ. രാജീവന്റെ ഭാര്യ പിലാശ്ശേരി എ.യു.പി. സ്കൂൾ അധ്യാപികയായിരുന്ന കെ.കെ. ബബിത വാഹനാപകടത്തിൽ മരിച്ച കേസിലാണ് വിധി.

## Article Content

**വടകര : **അധ്യാപിക ലോറിയിടിച്ച് മരിച്ച കേസിൽ ഒരുകോടിരൂപ നഷ്ടപരിഹാരം നൽകാൻ വടകര മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ വിധിച്ചു. ചോമ്പാല കല്ലാമല പൊന്നങ്കണ്ടി പി.കെ. രാജീവന്റെ ഭാര്യ പിലാശ്ശേരി എ.യു.പി. സ്കൂൾ അധ്യാപികയായിരുന്ന കെ.കെ. ബബിത വാഹനാപകടത്തിൽ മരിച്ച കേസിലാണ് വിധി.

80,84,900 രൂപയും ഒൻപത് ശതമാനം പലിശയും സഹിതം ഒരു കോടി രണ്ട് ലക്ഷം രൂപ നൽകാനാണ് വിധി. ജഡ്ജി കെ. രാമകൃഷ്ണനാണ് വിധിപ്രസ്താവിച്ചത്. ഭർത്താവ് രാജീവനും മക്കളായ കാർത്തിക് (9), കീർത്തി (7), മരിച്ച ബബിതയുടെ മാതാവ് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി കണ്ണാക്കോരകണ്ടി പ്രഭാവതി എന്നിവർക്ക് തുക തുല്യമായി വീതിച്ച് നൽകണം.

യൂണിവേഴ്സൽ സാംബോ ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2019 ഡിസംബർ 31-നാണ് കേസിനാസ്പദമായ അപകടം നടന്നത്. ദേശീയ പാതയിൽ മുക്കാളിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. അഡ്വ. എ.കെ. രാജീവാണ് കേസ് വാദിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58636/one-crore-compensation-in-the-case-where-the-teacher-died-after-being-hit-by-a-lorry-in-mukali)