---
title: "നീർത്തട നടത്തം; പൂവാമ്പുഴ നീർത്തടാധിഷ്ഠിത വികസനപദ്ധതിക്ക് തുടക്കം "
english_title: "watershed walk; Pooampuzha watershed based development project started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58637/watershed-walk-pooampuzha-watershed-based-development-project-started"
published_at: "2022-08-01T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e75b0bafc8a_Untitled-1.jpg"
keywords: []
---

# നീർത്തട നടത്തം; പൂവാമ്പുഴ നീർത്തടാധിഷ്ഠിത വികസനപദ്ധതിക്ക് തുടക്കം 

> **Lead Summary:** **വടകര : **മണിയൂർ ഗ്രാമപ്പഞ്ചായത്തിലെ പൂവാന്പുഴ നീർത്തടാധിഷ്ഠിത വികസനപദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ബഹുജനപങ്കാളിത്തത്തോടെ നീർത്തടനടത്തം. എലിപ്പറമ്പത്ത് മുക്ക് മുതൽ കുറുന്തോടിവരെയാണ് നീർത്തടനടത്തം സംഘടിപ്പിച്ചത്.

## Article Content

**വടകര : **മണിയൂർ ഗ്രാമപ്പഞ്ചായത്തിലെ പൂവാന്പുഴ നീർത്തടാധിഷ്ഠിത വികസനപദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് ബഹുജനപങ്കാളിത്തത്തോടെ നീർത്തടനടത്തം. എലിപ്പറമ്പത്ത് മുക്ക് മുതൽ കുറുന്തോടിവരെയാണ് നീർത്തടനടത്തം സംഘടിപ്പിച്ചത്.

ഉത്സവാന്തരീക്ഷത്തിൽ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടേയും അകമ്പടിയോടെയായിരുന്നു നടത്തം. വൃഷ്ടിപ്രദേശം ഉൾപ്പെടുന്ന വാർഡുകളിലെ പരിസ്ഥിതി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ, ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത്-രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ക്ലബ്ബുകളുടെയും സംഘടനകളുടെയും പ്രതിനിധികൾ, വിവിധ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ, പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

നീർത്തട സർവേകൾ, ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ എന്നിവയ്ക്ക് ശേഷം പൂവാമ്പുഴ നീർത്തടത്തിന്റെ സമഗ്രവികസനവും ജീവനോപാധികളും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉറപ്പാക്കുന്ന വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിന്റെ മുന്നോടിയായാണ് നടത്തം സംഘടിപ്പിച്ചത്. സമാപനച്ചടങ്ങ്‌ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം. ശ്രീലത ഉദ്ഘാടനം ചെയ്തു.

മണിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അഷ്റഫ് അധ്യക്ഷനായി. വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ കെ. ശശിധരൻ, പി.കെ. ബിന്ദു, എം.സി. നാരായണൻ, കെ.പി. കുഞ്ഞിരാമൻ, സെക്രട്ടറി സജിത്കുമാർ, അസി. സെക്രട്ടറി ഗംഗാധരൻ, വിജയൻ, ബ്ലോക്ക് എൻജിനിയർ സംഗീത്, അക്രഡിറ്റഡ് എൻജിനിയർ അനശ്വര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58637/watershed-walk-pooampuzha-watershed-based-development-project-started)