---
title: "സിഗ്നല്‍ പേരിന് മാത്രം  പെരുവാട്ടുംതാഴ ജംഗ്ഷന്‍ അപകട മേഖല"
english_title: " Danger zone below Peruvattumthaja junction"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/5867/danger-zone-below-peruvattumthaja-junction"
published_at: "2021-10-18T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616d6926edfd3_signal junction .jpg"
keywords: []
---

# സിഗ്നല്‍ പേരിന് മാത്രം  പെരുവാട്ടുംതാഴ ജംഗ്ഷന്‍ അപകട മേഖല

> **Lead Summary:** വടകര: സിഗ്നല്‍ തകരാര്‍ പതിവായതോടെ ദേശീയ പാതയിലെ പെരുവാട്ടുംതാഴ ജംഗ്ഷന്‍ സ്ഥിരം അപകട മേഖലയായി മാറിയ അവസ്ഥയാണ്. ഇവിടെ ട്രാഫിക് സിഗ്‌നല്‍ ഇടയ്ക്കിടെ മാത്രം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട് നാളുകള്‍ ഏറെയായി.

## Article Content

വടകര: സിഗ്നല്‍ തകരാര്‍ പതിവായതോടെ ദേശീയ പാതയിലെ പെരുവാട്ടുംതാഴ ജംഗ്ഷന്‍ സ്ഥിരം അപകട മേഖലയായി മാറിയ അവസ്ഥയാണ്. ഇവിടെ ട്രാഫിക് സിഗ്‌നല്‍ ഇടയ്ക്കിടെ മാത്രം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട് നാളുകള്‍ ഏറെയായി.

സിഗ്‌നല്‍ പേരിന് മാത്രം ആവുമ്പോള്‍ ഇവിടെ വാഹനങ്ങള്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നില്ലയെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. പഴയ സ്റ്റാന്‍ഡില്‍ നിന്നും ഹൈവേയില്‍ നിന്നും എത്തുന്ന വണ്ടികള്‍ ഒന്നിച്ച് എത്തിച്ചേരുന്ന സിഗ്‌നല്‍ ആണ് ഇവിടെയുള്ളത്.

നിരവധി വാഹനങ്ങള്‍ ദിനം പ്രതി കടന്നു പോകുമ്പോള്‍ സ്ഥിരതയില്ലാത്ത ട്രാഫിക് സിഗ്‌നല്‍ ആണ് ഇപ്പോഴും വാഹനങ്ങളെ നിയന്ത്രിക്കാനായിട്ടുള്ളത്. പതിവായി അപകടങ്ങള്‍ ഉണ്ടാവാറുണ്ടെന്നാണ് പരിസരത്തെ കടക്കാര്‍ പറയുന്നത്.

ഇടക്ക് മാത്രം സിഗ്‌നല്‍ പ്രവര്‍ത്തിക്കുന്നത് അധികാരികളുടെ പോരായ്മയാണെന്നും സംഭവത്തില്‍ നിരവധി തവണ പരിഹാരം ആവശ്യപ്പെട്ട് അധികാരികളെ സമീപിച്ചെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നും അമിത വേഗതയിലൂടെയാണ് വാഹനങ്ങള്‍ കടന്ന് പോകുന്നതെന്നും മഴ പെയ്താല്‍ സിഗ്നല്‍ പ്രവര്‍ത്തിക്കാറില്ലെന്നും നാട്ടുകാര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/5867/danger-zone-below-peruvattumthaja-junction)