---
title: "സെക്ടർ സാഹിത്യോത്സവ്: ആയഞ്ചേരി പുറ്റാംപൊയിൽ യൂണിറ്റ് ജേതാക്കൾ "
english_title: "Sector Sahityotsav:Ayancherry Putampoi Unit Winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/58755/sector-sahityotsavayancherry-putampoi-unit-winners"
published_at: "2022-08-01T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62e7af3f566e2_Untitled-1.jpg"
keywords: []
---

# സെക്ടർ സാഹിത്യോത്സവ്: ആയഞ്ചേരി പുറ്റാംപൊയിൽ യൂണിറ്റ് ജേതാക്കൾ 

> **Lead Summary:** **ആയഞ്ചേരി : **രണ്ട് ദിവസമായി പൈങ്ങോട്ടായി നൂറുൽ ഹുദാ കാമ്പസിൽ വെച്ച് നടന്ന എസ്എസ്‌എഫ് ആയഞ്ചേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ശനിയാഴ്ച നടന്ന ഉദ്ഘാടന സംഗമം ആയഞ്ചേരി സർക്കിൾ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സഅദുല്ലാഹ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ ശശി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**ആയഞ്ചേരി : **രണ്ട് ദിവസമായി പൈങ്ങോട്ടായി നൂറുൽ ഹുദാ കാമ്പസിൽ വെച്ച് നടന്ന എസ്എസ്‌എഫ് ആയഞ്ചേരി സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ശനിയാഴ്ച നടന്ന ഉദ്ഘാടന സംഗമം ആയഞ്ചേരി സർക്കിൾ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് സഅദുല്ലാഹ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ ശശി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

മിഖ്ദാദ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് ആയഞ്ചേരി ടൗൺ സെക്രട്ടറി വി.ഹനീഫ് മാസ്റ്റർ സംസാരിച്ചു. 9 യൂണിറ്റ് ടീമുകൾ മത്സരിച്ച സാഹിത്യോത്സവിൽ യഥാക്രമം പുറ്റാംപൊയിൽ, പൈങ്ങോട്ടായി, ആയഞ്ചേരി ഒന്ന് രണ്ട് മൂന്ന് സ്ഥാപനങ്ങൾ നേടി.

സമാപന സംഗമത്തിൽ എസ്‌ എസ്‌ എഫ് ആയഞ്ചേരി സെക്ടർ ജനറൽ സെക്രട്ടറി മുഹമ്മദ് ആയഞ്ചേരി സ്വാഗതം പറഞ്ഞു. കോഴിക്കോട് ജില്ലാ മുസ്‌ലിം ജമാഅത്ത് സെക്രട്ടറി ടി.എ റഷീദ് മുസ്ലിയാർ ആയഞ്ചേരി ഒന്നാം സ്ഥാനം നേടിയ പുറ്റാംപൊയിൽ ടീമിനുള്ള ട്രോഫി വിതരണം ചെയ്തു.

രണ്ടാം സ്ഥാനം നേടിയ പൈങ്ങോട്ടായി ടീമിനുള്ള ട്രോഫി വിതരണം മുഹമ്മദലി ഹാജി കാദിയാത്ത് നിർവഹിച്ചു. എസ്‌ വൈ എസ്‌ ആയഞ്ചേരി സർക്കിൾ സെക്രട്ടറി റൗഫ് ഒ.പി , എസ്‌ എസ്‌ എഫ് വടകര ഡിവിഷൻ സെക്രട്ടറി കമാൽ ആയഞ്ചേരി എന്നിവർ ആശംസകളർപ്പിച്ചു.

പ്രോഗ്രാം കാന്വീണർ റൗഫ് എ.ടി നന്ദി പറഞ്ഞു. സെക്ടർ ഭാരവാഹികളായ ഷഫീൽ കാമിച്ചേരി, അസ്ലം പൈങ്ങോട്ടായി, ഇർഷാദ് ചുണ്ടേകൈ, റാഷിദ് അഹ്സനി, റഷാദ് പുറ്റാംപൊയിൽ, നാദിർ ആയഞ്ചേരി, ഫസൽ ചേറ്റുകെട്ടി, മുബഷിർ പൈങ്ങോട്ടായി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/58755/sector-sahityotsavayancherry-putampoi-unit-winners)